ഗോ എയര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ നിയമിച്ചു

ഗോ എയര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ നിയമിച്ചു

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോ എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ജിറി സ്ട്രാന്‍ഡമാനെ നിയമിച്ചു. 30 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിച്ചയമുള്ള ജിറി ഗോ എയിറിനു മുന്‍പ് അമേരിക്കന്‍ കമ്പനിയായ സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ ഡയറക്റ്റര്‍, ഓപ്പറേഷന്‍സ്, വിപി, ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് എന്നി തസ്തികയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് .

എഞ്ചിനീയറിംഗ്, ഫ്‌ളൈറ്റ് സുരക്ഷ, എയര്‍പോര്‍ട്ട് സുരക്ഷാ, എയര്‍ സൈഡ് ഓപ്പറേഷന്‍സ്, ഐഎഫ്എസ് തുടങ്ങിയ മേഖലയില്‍ ഇനി ഗോ എയറിന് മേല്‍നോട്ടം വഹിക്കാം. 30 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള ജിറി ഗോ എയറിന്റെ വളര്‍ച്ചയില്‍ കൂടുതല്‍ സഹായകമാകുമെന്ന് ഗോ എയര്‍ എം ഡി ജഹ് വാഡിയ പറഞ്ഞു.

Comments

comments

Categories: Business & Economy