ഇമാര്‍ ഡെവലപ്‌മെന്റ് നടത്തിയത് അതിഗംഭീര പ്രകടനം

ഇമാര്‍ ഡെവലപ്‌മെന്റ് നടത്തിയത് അതിഗംഭീര പ്രകടനം

ദുബായ്: ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത ശേഷമുള്ള ആദ്യ ഫലങ്ങള്‍ ഇമാര്‍ ഡെവലപ്‌മെന്റ് പുറത്തുവിട്ടു. കമ്പനിയുടെ അറ്റലാഭത്തിലുണ്ടായിരിക്കുന്നത് 30 ശതമാനം വളര്‍ച്ചയാണ്. 2017ല്‍ ഇമാര്‍ ഡെവലപ്‌മെന്റ് നേടിയ അറ്റലാഭം 747 ദശലക്ഷം ഡോളറാണെന്ന് കണക്കുകള്‍ പറയുന്നു.

ഇമാര്‍ ഗ്രൂപ്പിന്റെ ഭാഗമായ സ്ഥാപനം മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ച വെക്കുന്നത്. കമ്പനി നേടിയ വരുമാനം 2.41 ബില്ല്യണ്‍ ഡോളറാണ്. 2016നെ അപേക്ഷിച്ച് വരുമാനത്തില്‍ ഉണ്ടായത് 28 ശതമാനം വര്‍ധനയാണ്. അടുത്ത് നാല് വര്‍ഷത്തിനുള്ളില്‍ 24,000 റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ കൈമാറ്റം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

മൊത്തം വില്‍പ്പനയിലുണ്ടായിരിക്കുന്നത് 25 ശതമാനം വര്‍ധനയാണ്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം 4.91 ബില്ല്യണ്‍ ഡോളറാണ് മൊത്തം വില്‍പ്പന. 2017ല്‍ 5.5 ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന പദ്ധതികളാണ് ഇമാര്‍ ലോഞ്ച് ചെയ്തത്. ദുബായ് ക്രീക്ക് ഹാര്‍ബര്‍, ഡൗണ്‍ടൗണ്‍ ദുബായ്, ദുബായ് മറീന, ഇമാര്‍ സൗത്ത് തുടങ്ങിയവ ഇതില്‍ പെടും. എല്ലാ പദ്ധതികള്‍ക്കും നിക്ഷേപകരില്‍ നിന്ന് ലഭിക്കുന്നത് മികച്ച പ്രകടനമാണെന്നും ഇമാര്‍ വ്യക്തമാക്കി.

യുഎഇയിലെ ഭാവിയിലേക്കുള്ള നഗരങ്ങള്‍ സജ്ജമാക്കുന്നതിനുള്ള പ്രാപ്തിയും ശേഷിയും ഇമാര്‍ ഡെവലപ്‌മെന്റിന് ഉണ്ടെന്നതാണ് ഈ മികച്ച പ്രകടനം കാണിക്കുന്നതെന്ന് ഇമാര്‍ ഡെവലപ്‌മെന്റ്, ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ അലബ്ബാര്‍ പറഞ്ഞു. പ്രഥമ ഓഹരി വില്‍പ്പനയിലൂടെ കമ്പനിയുടെ ഓഹരിയുടമകള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുകയാണ് തങ്ങള്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Arabia