നാലു പുതിയ പദ്ധതികളുമായി എലൈറ്റ് ഡെവലപ്പേഴ്‌സ്

നാലു പുതിയ പദ്ധതികളുമായി എലൈറ്റ് ഡെവലപ്പേഴ്‌സ്

കൊച്ചി: എലൈറ്റ് ഡെവലപ്പേഴ്‌സ് തൃശൂരിലും തിരുവനന്തപുരത്തുമായി നാലു പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. എലൈറ്റ് ഫുഡ്‌സ്ആന്റ് ഇന്നൊവേഷന്‍സ് ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി ഡെലവപ്‌മെന്റ് വിഭാഗമാണ് എലൈറ്റ് ഡെവലപ്പേഴ്‌സ്. തൃശൂര്‍ പാട്ടുരൈക്കല്‍, അഡാട്ട്, ഒളരി എന്നിവിടയങ്ങളിലാണ് പുതിയ മൂന്നു റെസിഡന്‍ഷ്യല്‍ പദ്ധതികള്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴക്കൂട്ടത്തെ അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയിലൂടെയാണ് തിരുവനന്തപുരത്ത് തുടക്കം കുറിക്കുന്നത്.

ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയായ ഇന്‍സിഗ്‌നിയയുടെ അവതരണവും ആദ്യവില്‍പ്പനയും സി എന്‍ ജയദേവന്‍ എംപി നിര്‍വഹിച്ചു. ലാ പ്രിസ്റ്റിന്‍ വില്ല പദ്ധതിയുടെ അവതരണവും ആദ്യവില്‍പ്പനയുംതൃശൂര്‍ മേയര്‍ അജിത ജയരാജന്‍ നിര്‍വഹിച്ചു. എലൈറ്റ് ഗ്രൂപ്പ് ഡയറക്റ്റര്‍ ടി ആര്‍ വിജയകുമാര്‍, അഡാട്ട് പഞ്ചായത്ത് പ്രസിഡന്റ്
വി ഒ ചുമ്മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍സംസാരിച്ചു. എലൈറ്റ്‌ഡെവലപ്പേഴ്‌സ് ഡയറക്റ്ററും സിഒഒയുമായ അര്‍ജുന്‍ രാജീവന്‍ കമ്പനിയുടെ പദ്ധതികളെക്കുറിച്ചു വിവരിച്ചു.

പാട്ടുരൈക്കലില്‍ എലൈറ്റ് ഇന്‍സിഗ്‌നിയ എന്ന ലക്ഷ്വറി അപാര്‍ട്ടമെന്റ് നഗരത്തിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളവരെയാണ്. നഗര ഹൃദയത്തിലുള്ള ഇവിടംഎല്ലാ പ്രധാന കേന്ദ്രങ്ങളിലക്കും നാലു വരിറോഡിലൂടെ എത്താനാവുന്ന വിധത്തിലാണു സ്ഥിതിചെയ്യുന്നത്.

അഡാട്ട് ഗ്രാമ പഞ്ചായത്തില്‍ശോഭാ മാളില്‍ നിന്ന് വെറും അഞ്ചു മിനിറ്റ്‌യാത്ര ചെയ്ത് എത്താവുന്നിടത്താണ്‌ലാ പ്രിസ്റ്റിന്‍. കോള്‍ നിലങ്ങളുടെസൗന്ദര്യം ആസ്വദിച്ച് ഇവിടേക്ക് എത്താനാവുമെന്നതും അഡാട്ട് കാര്‍ഷിക വിപണിയില്‍ നിന്ന് ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ ലഭിക്കുമെന്നതും തിരക്കേറിയ മലിനീകരണങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നു മാറി നില്‍ക്കാം എന്നതും ലാ പ്രിസ്റ്റിനെ വ്യത്യസ്തമാക്കുന്നു.

അമല നഗറിലുള്ള 30 ലക്ഷ്വറിവീടുകളുള്ള എലൈറ്റ് മേഡോസ്‌വില്ല പദ്ധതിയുടെ ആദ്യ ഘട്ടം ഉടന്‍ പൂര്‍ത്തികരിക്കും. മലിനീകരണ രഹിത മേഖലയായി വളര്‍ത്തിയെടുത്തിട്ടുള്ള ഇവിടെയുള്ള പദ്ധതിയുടെ കൈമാറ്റ ചടങ്ങ് വരും മാസങ്ങളില്‍നടത്തും.

പരിസ്ഥിത സൗഹാര്‍ദ്ദപരമായ സ്ഥായിയായ വികസനത്തിന് പ്രതിജ്ഞാബദ്ധമാണ് എലൈറ്റ് ഡെവലപ്പേഴ്‌സ്എന്ന് ഈ അവസരത്തില്‍ സംസാരിച്ച എലൈറ്റ് ഗ്രൂപ്പ്ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ടി ആര്‍ രഘുലാല്‍ പറഞ്ഞു. തങ്ങളുടെഹരിത തത്വങ്ങളുംഗുണനിലവാരവും ഈ പദ്ധതികളെ മറ്റുള്ളവയില്‍ നിന്നു വ്യത്യസ്തമാക്കുന്നുവെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ സമഗ്രമായ നിലപാടുകളും ഉന്നത നിലവാരംകാത്തു സൂക്ഷിക്കാനുള്ള പ്രതിബദ്ധതയും വിശ്വാസ്യതയുള്ള ഒരു ബില്‍ഡര്‍ എന്ന അംഗീകാരം തങ്ങള്‍ക്കു നേടിത്തന്നിരിക്കുകയാണെന്ന് എലൈറ്റ്‌ഡെവലപ്പേഴ്‌സ് ഡയറക്റ്ററും സിഒഒയുമായ അര്‍ജുന്‍ രാജീവന്‍ ചൂണ്ടിക്കാട്ടി. തൃശൂരിലും തിരുവനന്തപുരത്തുമുള്ള പദ്ധതികളുടെ അവതരണം ഉടനടി നടത്തും. എലൈറ്റ് ഡെവലപ്പേഴ്‌സിന്റെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി പ്രൊജക്ടുകളുടെ ലാഭത്തിന്റെ ഒരു വിഹിതം തൃശൂര്‍കോര്‍പ്പറേഷനിലെ പാവപ്പെട്ട ഭവനരഹിതര്‍ക്ക് വീട് നിര്‍മാണ സഹായത്തിന് ചെലവഴിക്കുമെന്നുംഎന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Comments

comments

Categories: Business & Economy