വെല്‍സ്പണ്‍ ഇന്ത്യയുടെ ലാഭം കുറഞ്ഞു

വെല്‍സ്പണ്‍ ഇന്ത്യയുടെ ലാഭം കുറഞ്ഞു

ന്യൂഡെല്‍ഹി: ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോം ടെക്‌സ്‌റ്റെല്‍സ് സ്ഥാപനമായ വെല്‍സ്പണ്‍ ഇന്ത്യയുടെ മൂന്നാം പാദത്തിലെ ആറ്റാദായം മുന്‍ വര്‍ഷത്തേക്കാള്‍ 47.07 ശതമാന കുറഞ്ഞതായി കണക്കുകള്‍. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദം 79.51 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 150.24 കോടി രൂപയായിരുന്നു വെല്‍സ്പണിന്റെ അറ്റാദായം.

ഇക്കാലയളവല്‍ കമ്പനി നേടിയത് മൊത്ത വരുമാനത്തിലും ഇടിവ് വന്നിട്ടുണ്ട്. മുന്‍ വര്‍ഷം മൂന്നാം പാദം 1,521.82 കോടി രൂപയുടെ വരുമാനം നേടിയ കമ്പനിക്ക് ഇത്തവണ 1,414.3 കോടി രൂപയുടെ വരുമാനമാണ് നേടാനായത്. അതായത് 7.06 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ജിഎസ്ടി നികുതി സംവിധാനം വരുമാനം കുറയാന്‍ ഒരു കാരണമായതായി കമ്പനി ചൂണ്ടിക്കാണിച്ചു.

2016 ഓഗസ്റ്റില്‍ യുഎസ് റീട്ടെയല്‍ ഭീമന്‍മാരായ ടാര്‍ജെറ്റ് കോര്‍പ് ഉല്‍പ്പന്ന വിതരണത്തിന് വെല്‍സ്പണുമായുണ്ടാക്കിയ കരാര്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിനു പിന്നാലെ വാള്‍മാര്‍ട്ടും വെല്‍സ്പണ്‍ ഇന്ത്യയുടെ ഈജിപ്ഷ്യന്‍ കോട്ടണ്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy