ചാക്കപ്പ് മൈക്രോസോഫ്റ്റിന്റെ ഭാഗമാകുന്നു

ചാക്കപ്പ് മൈക്രോസോഫ്റ്റിന്റെ ഭാഗമാകുന്നു

സാന്‍ ഫ്രാന്‍സിസ്‌കോ: ആഗോളതലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ക്ലാസ്‌റൂം കൊളാബറേഷന്‍ സ്റ്റാര്‍ട്ടപ്പായ ചാക്കപ്പിനെ കമ്പനിയുമായി ഏകീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഒറിജിനല്‍ റുബ്രിക്‌സ് സിസ്റ്റം പോലുള്ള ചാക്കപ്പിന്റെ മികച്ച ഫീച്ചറുകള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ വിലയിരുത്തി ‘മൈക്രോസോഫ്റ്റ് ടീംസി’ലേക്ക് അവരെ എളുപ്പത്തില്‍ ഉള്‍പ്പെടുത്താന്‍ മൈക്രോസോഫ്റ്റിന് കഴിയും.

അധ്യാപകരുടെ സമയം ലാഭിക്കാനും ഏകീകൃതമായ ക്ലാസ്‌റൂം യാഥാര്‍ത്ഥ്യമാക്കാനും വിദ്യാര്‍ത്ഥികളില്‍ നിന്ന് മികച്ച പഠന ഫലങ്ങള്‍ നേടാനാനുമുള്ള മൈക്രോസോഫ്റ്റ് പദ്ധതിയുടെ ഭാഗമാണ് സഹകരണം. ചാക്കപ്പിനെപോലെ തന്നെ ക്ലാസ് ചര്‍ച്ചകള്‍, ചാറ്റ്, ഏകീകൃത പഠന പ്രവര്‍ത്തനങ്ങള്‍, ഗ്രേഡിംഗ് പ്രവര്‍ത്തനം, എന്നിവ ഉള്‍െക്കാള്ളുന്നതാണ് മൈക്രോസോഫ്റ്റ് ടീംസ് പ്ലാറ്റ്‌ഫോമും. വിദ്യാര്‍ത്ഥികളുടെ പ്രായത്തിനപ്പുറത്തേക്ക് അവരുടെ വായനയുടെയും എഴുത്തിന്റെയും പുരോഗതിക്ക് സഹായകമായ സാങ്കേതികസൗകര്യങ്ങളടങ്ങിയ സൗജന്യ ടൂളുകളായ മൈക്രോസോഫ്റ്റ് ലേണിംഗ് ടൂളും ഇതിലുള്‍പ്പെടുന്നു.

ഈ വര്‍ഷം ജൂണ്‍ 30 ന് ചാക്കപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. പുതിയ സൈന്‍ ഇന്നുകള്‍ കമ്പനി സ്വീകരിക്കുന്നില്ല. എന്നാല്‍ നിലവിലുള്ള ചാക്കപ്പ് ഉപഭോക്താക്കള്‍ക്ക് ജൂണില്‍ അവസാനിക്കുന്ന ഈ അധ്യയന വര്‍ഷം അവസാനം വരെ തങ്ങളുടെ കോഴ്‌സ് തുടരാവുന്നതാണ്. അന്നുവരെ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്ന ചാക്കപ്പ് മൈക്രോസോഫ്റ്റ് ടീംസിലേക്ക് എളുപ്പത്തില്‍ മാറാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് മൈക്രോസോഫ്റ്റ് ടീംസ് ഫോര്‍ എജുക്കേഷന്‍ കൊളാബറേഷന്‍ സേവനം ആരംഭിക്കുന്നത്.

Comments

comments

Categories: Business & Economy