യുബര്‍ ഈറ്റ്‌സ് 15 മുതല്‍ കൊച്ചിയില്‍

യുബര്‍ ഈറ്റ്‌സ് 15 മുതല്‍ കൊച്ചിയില്‍

കൊച്ചി: യുബര്‍ ഈറ്റ്‌സ് ഈമാസം15 ന് ഉച്ചയ്ക്കു 12 മണി മുതല്‍ കൊച്ചിയിലും ലഭ്യമാകും. 200ല്‍ ഏറെ റസ്റ്റോറന്റുകള്‍ പങ്കാളികളായ ഈ സേവനം കലൂര്‍, പനമ്പള്ളി നഗര്‍, മറൈന്‍ ഡ്രൈവ്, എളംകുളം തുടങ്ങി നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ ലഭ്യമാകും. കൊക്കോ ട്രീ, ഗോകുല്‍ ഊട്ടുപുര, മിലാനോ ഐസ്‌ക്രീംസ്, ചായ് കോഫി, സര്‍ദാര്‍ജി ദാ ദാബ തുടങ്ങിയ നിരവധി ജനപ്രിയ ഭക്ഷണശാലകളില്‍ നിന്ന് തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം ഓര്‍ഡര്‍ ചെയ്യുവാന്‍ ഇതു സഹായിക്കും.

പ്രാരംഭ ആനുകൂല്യം എന്ന നിലയില്‍ ഒരു രൂപ വിതരണ നിരക്കെന്ന നിലയില്‍ കുറഞ്ഞ ഓര്‍ഡറിന്റെ കാര്യത്തില്‍ നിബന്ധനകളൊന്നുമില്ലാതെ യുബര്‍ ഈറ്റ്‌സ് പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്കു കഴിയും. ഒരു കപ്പ് ചായയായാലും കുടുംബത്തിനു മൊത്തത്തിലുള്ള ഭക്ഷണമായാലും ഒരു രൂപ മാത്രം ഫീസ് ഈടാക്കിക്കൊണ്ട് യുബര്‍ ഈറ്റ്‌സ് അതു ഡെലിവറി ചെയ്യും.

കൊച്ചിയിലേക്കെത്താന്‍ തങ്ങള്‍ക്കേറെ ആവേശമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ യുബര്‍ ഈറ്റ്‌സ് ഇന്ത്യയുടെ മേധാവി ഭാവിക് റാത്തോഡ് പറഞ്ഞു. ഏറ്റവും നവീനമായ വിതരണ ശൃംഖലയും ഏറ്റവും മികച്ച സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി മികച്ച റസ്റ്റോറന്റ് പങ്കാളികളുമായി സഹകരിച്ച് മികച്ച ഭക്ഷണം ലഭ്യമാക്കാനുള്ള പ്രതിബദ്ധതയ്ക്ക് ആവേശകരമായ പ്രതികരണമാണു ലഭിച്ചിട്ടുള്ളത്-ഭാവിക് റാത്തോഡ് കൂട്ടിച്ചേര്‍ത്തു.

യുബര്‍ ഈറ്റ്‌സുമായുള്ള സഹകരണത്തെ തങ്ങള്‍ ശുഭാപ്തി വിശ്വാസത്തോടെയാണു കാണുന്നതെന്ന് അവന്യൂ ഗ്രൂപ്പ് (കൊക്കോ ട്രീ) ഡയറക്റ്റര്‍ ഐസക് അലക്‌സാണ്ടര്‍ ചൂണ്ടിക്കാട്ടി. ഭക്ഷണം ഡെലിവറി ചെയ്യുന്ന സേവനത്തില്‍ ഏറ്റവും മികച്ച കാര്യക്ഷമത ലഭ്യമാക്കാന്‍ അവര്‍ക്കു സാധിക്കുമെന്നും റസ്‌റ്റോറന്റുകള്‍ക്ക് അതേക്കുറിച്ച് ആശങ്കപ്പെടേണ്ട ആവശ്യമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ അനായാസം യുബര്‍ ഈറ്റ്‌സ് ഉപയോഗിച്ചു തുടങ്ങാവുന്നതാണ്. ആദ്യം യുബര്‍ ഈറ്റ്‌സ് ആപ്പ് ഡൗണ്‍ലോഡു ചെയ്യുക. തുടര്‍ന്ന് ഡെലിവറി ചെയ്യേണ്ട സ്ഥലം പിന്‍ ചെയ്യുക എവിടെയാണോ ഭക്ഷണം വിതരണം ചെയ്യേണ്ടത് അവിടത്തെ നിങ്ങളുടെ വിലാസം നല്‍കുക.

പിന്നീട് ഭക്ഷണം തെരഞ്ഞെടുക്കുക. അതിനുശേഷം ഓര്‍ഡര്‍ നല്‍കുക. പേടിഎം വഴിയോ ലഭിക്കുന്ന സമയത്തു പണമായോ വില നല്‍കാവുന്നതാണ്. നിങ്ങളുടെ സ്ഥലത്ത് ഭക്ഷണം വിതരണം ചെയ്യുന്നതു വരെ തല്‍സമയം പരിശോധിക്കുകയും ചെയ്യാം.

 

Comments

comments

Categories: Business & Economy