ടുജെയോ ഇന്‍സുലിന്‍ ഇന്ത്യന്‍ വിപണിയില്‍

ടുജെയോ ഇന്‍സുലിന്‍ ഇന്ത്യന്‍ വിപണിയില്‍

കൊച്ചി:പ്രമേഹരോഗികള്‍ക്കായിദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന ബേസല്‍ ഇന്‍സുലിനായ ടുജെയോ സനോഫി ഇന്ത്യ വിപണിയിലിറക്കി. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെഅളവ് നിയന്ത്രിക്കുന്നതിനായിദിവസം ഒരിക്കല്‍ മാത്രം ഉപയോഗിക്കേണ്ടി വരുന്ന ഇന്‍സുലിനാണിത്.

ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെഅളവ് അമിതമായികുറഞ്ഞുപോകുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയുണ്ടാകാറുണ്ട്. എന്നാല്‍, ടുജെയോകുറഞ്ഞ തോതില്‍, സാവധാനത്തില്‍ മാത്രം 24 മണിക്കൂറിലധികം നേരത്തേയ്ക്ക് ഇന്‍സുലിന്‍ രക്തത്തിലേയ്ക്ക് കടത്തിവിടുന്നതിനാല്‍ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമെന്ന ഭയം വേണ്ട. അതുപോലെതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് നിയന്ത്രിക്കുന്നതിനും ടുജെയോയ്ക്ക് സാധിക്കും.

പ്രമേഹരോഗികള്‍ക്കായി സനോഫി ‘മൈകോച്ച്’ എന്ന പേരില്‍ ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടതിനെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും കുത്തിവയ്പ് എടുക്കേണ്ടതിനെക്കുറിച്ചുമുള്ള പരിശീലനവും നല്‍കുന്നുണ്ട്.

Comments

comments

Categories: Business & Economy