തലസ്ഥാനമായി ന്യൂഡെല്‍ഹിയുടെ സ്ഥാനാരോഹണം

തലസ്ഥാനമായി ന്യൂഡെല്‍ഹിയുടെ സ്ഥാനാരോഹണം

നാം ഇന്നുപയോഗിക്കുന്ന പലതിലും പല മേഖലകളിലും പഴയ ബ്രിട്ടീഷ് ഭരണത്തിന്റെ തിരുശേഷിപ്പികള്‍ കാണാന്‍ സാധിക്കും. ബ്രിട്ടീഷുകാര്‍ വരുത്തിയ മാറ്റങ്ങളില്‍ ചിലതെങ്കിലും നാമിപ്പോഴും പിന്തുടരുന്നുണ്ട്. അക്കൂട്ടത്തിലൊന്നാണ് ഇന്ത്യയുടെ തലസ്ഥാനം ന്യൂഡെല്‍ഹിയിലേക്ക് മാറ്റിയ തീരുമാനം. 1931 മുതല്‍ ഇന്നു വരെ ന്യൂഡെല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായി തുടരുന്നു. 1577 മുതല്‍ 1911 വരെ കൊല്‍ക്കത്തയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം. എന്നാല്‍ ഇതിനു മുന്‍പുതന്നെ പുരാതന ഇന്ത്യയിലെ രാജാക്കന്‍മാര്‍ രാഷ്ട്രീയമായും തന്ത്രപരമായും പ്രാധാന്യം കല്‍പ്പിച്ചിരുന്ന നഗരമായിരുന്നു ദില്ലി.

1900മാണ്ടുകളുടെ ആദ്യപാദത്തിലാണ് കൊല്‍ക്കത്തയില്‍ നിന്നും തലസ്ഥാനം ദില്ലിയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം ബ്രിട്ടീഷ് ഭരണാധികാരികള്‍ മുന്നോട്ടു വച്ചത്. രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന കൊല്‍ക്കത്തയെ അപേക്ഷിച്ച് ഇന്ത്യയുടെ മധ്യഭാഗത്തേക്ക് തലസ്ഥാനം മാറ്റുന്നത് ഭരണനിര്‍വഹണത്തിന് കൂടുതല്‍ അനുയോജ്യമായതിനാലായിരുന്നു ഇത് ചെയ്തത്. ദില്ലിയുടെ ചരിത്രപരവും സാംസ്‌കാരികപരവുമായുള്ള പ്രാധാന്യം കണക്കിലെടുത്ത് അന്നത്തെ ബ്രിട്ടീഷ് രാജാവായിരുന്ന ജോര്‍ജ്ജ് അഞ്ചാമന്‍ കൊല്‍ക്കത്തയില്‍ നിന്നും ദില്ലിയിലേക്ക് തലസ്ഥാനം മാറ്റുന്നതായുള്ള പ്രഖ്യാപനം നടത്തി.

1911ല്‍ അദ്ദേഹം തന്നെയാണ് ഇന്ത്യാ തലസ്ഥാനത്തിന് തറക്കല്ലിട്ടത്. 1931 ഫെബ്രുവരി 13ന് അന്നത്തെ ഇന്ത്യന്‍ വൈസ്രോയി ലോഡ് ഇര്‍വിന്‍ രാജ്യത്തിന്റെ പുതിയ തലസ്ഥാനമായി ന്യൂ ഡെല്‍ഹി ഉദ്ഘാടനം ചെയ്തു. അന്നു മുതലിങ്ങോട്ട് സര്‍ക്കാര്‍, ജുഡീഷ്യറി, നിയമനിര്‍മാണ – ഭരണ നിര്‍വഹണ വിഭാഗങ്ങളുടെ ആസ്ഥാനമായി ഡെല്‍ഹി മാറി.

Comments

comments

Categories: More