പോളറോയ്ഡ് കണ്ണടകള്‍:അനുഷ്‌ക ശര്‍മ ബ്രാന്‍ഡ് അംബാസഡര്‍

പോളറോയ്ഡ് കണ്ണടകള്‍:അനുഷ്‌ക ശര്‍മ ബ്രാന്‍ഡ് അംബാസഡര്‍

കൊച്ചി: പോപ് സംസ്‌കാരത്തിന്റെ സൂചകമായി, കഴിഞ്ഞ 80 വര്‍ഷത്തിലേറെയായി നിലകൊള്ളുന്ന പോളറോയ്ഡ് കണ്ണടകളുടെ സ്പ്രിംഗ്, സമ്മര്‍ ശേഖരം, ബ്രാന്‍ഡ് അംബാസഡര്‍ അനുഷ്‌ക ശര്‍മ വിപണിയില്‍ അവതരിപ്പിച്ചു. പോപ്പ് പ്രചോദനവും സമകാലിക സ്റ്റൈലിംഗും മിശ്രണം ചെയ്ത പുതിയ ശേഖരം വൈവിധ്യം കൊണ്ടാണ് വ്യത്യസ്തമാകുന്നത്. മിനിമലിസ്റ്റ് സ്റ്റൈലും സ്‌പോര്‍ട്ടിയും ആണ് പുതിയ ശേഖരം. ഫഌറസന്റ് നിറങ്ങളാണ് മറ്റൊരു പ്രത്യേകത.

സുസ്ഥിരമായ സ്റ്റൈലിസ്റ്റിക് ഗവേഷണങ്ങളുടെ ഫലമാണ് പോളറോയ്ഡ് കണ്ണടകള്‍. 2.0 പോളറൈസ്ഡ് ലെന്‍സുകളാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. കട്ടികൂടിയ ശക്തമായ ലെന്‍സുകള്‍ വിവിധ നിറങ്ങളില്‍ ലഭ്യം. പോളറോയ്ഡ് കണ്ണടകള്‍, അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കുന്നു.
ഇന്ത്യന്‍ യുവതയെയാണ് പോളറോയ്ഡിന്റെ പുതിയ ശേഖരം ലക്ഷ്യമിടുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്റ്റര്‍ കിരിയാക്കോസ് കോഫിനോസ് പറഞ്ഞു. യുവത്വവും പ്രസരിപ്പും തുടിക്കുന്നതാണ് പുതിയ ശേഖരമെന്ന് പോളറോയ്ഡ് ബ്രാന്‍ഡ് അംബാസഡര്‍ അനുഷ്‌ക ശര്‍മ പറഞ്ഞു.

Comments

comments

Categories: Business & Economy