ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലേഴ്‌സ് പെരുമ്പാവൂര്‍ ഷോറൂം നാളെ പ്രവര്‍ത്തനമാരംഭിക്കുന്നു

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലേഴ്‌സ് പെരുമ്പാവൂര്‍ ഷോറൂം നാളെ പ്രവര്‍ത്തനമാരംഭിക്കുന്നു

പെരുമ്പാവൂര്‍: ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലേഴ്‌സ് ഗ്രൂപ്പിന്റെ 44-ാമത് ഷോറൂം ഇന്ന് പെരുമ്പാവൂര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. രാവിലെ 10.30 ന് ഡോ. ബോബി ചെമ്മണൂരും സിനിമാതാരം അനു സിത്താരയും ചേര്‍ന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്യുന്നത്. ബിഐഎസ് ഹാള്‍മാര്‍ക്കുള്ള 916 സ്വര്‍ണാഭരണങ്ങളുടേയും ഡയമണ്ട് ആഭരണങ്ങളുടെയും ബ്രാന്‍ഡഡ് വാച്ചുകളുടേയും അതിവിപുലമായ ശേഖരമാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടും ലഭിക്കും. കൂടാതെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന പത്ത് ഭാഗ്യശാലികള്‍ക്ക് സ്വര്‍ണസമ്മാനങ്ങള്‍ നല്‍കുന്നതാണ്. വിവാഹ പാര്‍ട്ടികള്‍ക്ക് സൗജന്യ വാഹന സൗകര്യം, വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ഗ്രൂപ്പ് സിഎംഡി ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പെരുമ്പാവൂരിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധന കുടുംബങ്ങളിലെ വൃക്കരോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ധനസഹായം വിതരണം ചെയ്യും. പത്മശ്രീ ജേതാവായ ലക്ഷ്മികുട്ടിയമ്മയെ ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ആദരിക്കും.

Comments

comments

Categories: Business & Economy