ഇസാഫ് ബാങ്കിന്റെ ശാഖ പെരിന്തട്ടയില്‍ ആരംഭിച്ചു

ഇസാഫ് ബാങ്കിന്റെ ശാഖ പെരിന്തട്ടയില്‍ ആരംഭിച്ചു

കണ്ണൂര്‍: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 73മത് ശാഖ കണ്ണൂര്‍ ജില്ലയിലെ പെരിന്തട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി നളിനി ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒ യുമായ കെ പോള്‍ തോമസ് അധ്യക്ഷനായിരുന്നു. പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് അംഗം കെ രുഗ്മിണി എടിഎം കൗണ്ടറും അരവഞ്ചാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്് സുജിത് നമ്പ്യാര്‍ ക്യാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു.

ഇസാഫ് സഹസ്ഥാപകയും ഇസാഫ് കോ ഓപ്പറേറ്റീവ് ചെയര്‍മാനുമായ മെറീന പോള്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇസാഫ് കോഓപ്പറേറ്റീവ് അഡ്‌വൈസര്‍ രവീന്ദ്രന്‍, ബ്രാഞ്ച് ഓപ്പറേഷന്‍സ് വിഭാഗം മേധാവി കെ പി സുരേഷ്, ബ്രാഞ്ച് മാനേജര്‍ കെ കെ സതീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Categories: Business & Economy