പോഷകാഹാരക്കുറവ് കേള്‍വിശക്തി കുറയ്ക്കുമെന്ന് ഗവേഷകര്‍

പോഷകാഹാരക്കുറവ് കേള്‍വിശക്തി കുറയ്ക്കുമെന്ന് ഗവേഷകര്‍

കുട്ടികൡലെ പോഷകാഹാരക്കുറവ് ഭാവിയില്‍ അവരുടെ കേള്‍വിശക്തി കുറയ്ക്കുമെന്ന് പഠനം. രക്ഷിതാക്കള്‍ കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ തീരെ ചെറുപ്പം മുതല്‍ തന്നെ കൂടുതല്‍ കരുതല്‍ കാണിക്കണമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രീ സ്‌കൂള്‍ തലത്തിലെ കുട്ടികളില്‍ പോഷകാഹാരക്കുറവ് ഉണ്ടാകുന്നത് അവരിലെ കേള്‍വിക്കുറവ് ഇരട്ടിയാക്കുമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ജൂനിയര്‍ പ്രൊഫസറായ കെയ്ത്ത് വെസ്റ്റ് പറയുന്നു.

ഗവേഷകരുടെ അഭിപ്രായത്തില്‍ ലോകത്താകമാനം വര്‍ധിച്ചു വരുന്ന വൈകല്യങ്ങളില്‍ നാലാം സ്ഥാനത്താണ് കേള്‍വിക്കുറവ്. മാത്രമല്ല ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നവരില്‍ എണ്‍പതു ശതമാനത്തോളം ആളുകളും കുറഞ്ഞതോ ഇടത്തരം വരുമാനമോ ഉള്ള രാജ്യത്തുള്ളവരാണ്. 2200ല്‍പരം യുവതീയുവാക്കളിലായി നടന്ന പഠനത്തില്‍ അവരുടെ 16 വര്‍ഷം മുമ്പുള്ള ന്യുട്രീഷണല്‍ ഡാറ്റാ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ നുട്രിഷനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ചെറുപ്പത്തില്‍ തീരെ മെലിഞ്ഞിരിക്കുന്നവരിലും ഭാവിയില്‍ കേള്‍വിക്കുറവ് വളരെ വേഗത്തില്‍ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: Life