ടൂറിസം മേഖലയിലെ അനന്തസാധ്യത കേരളം പ്രയോജനപ്പെടുത്തണം: അല്‍ഫോന്‍സ് കണ്ണന്താനം

ടൂറിസം മേഖലയിലെ അനന്തസാധ്യത കേരളം പ്രയോജനപ്പെടുത്തണം: അല്‍ഫോന്‍സ് കണ്ണന്താനം

കൊച്ചി: കേരളത്തില്‍ ഏറ്റവുമധികം തൊഴില്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള മേഖല ടൂറിസമാണെന്നും ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ കഴിയണമെങ്കില്‍ മലയാളിയുടെ മനോഭാവം ആദ്യം മാറണമെന്നും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഫ്യൂച്ചര്‍ കേരള ബ്രാന്‍ഡ് അവാര്‍ഡ് സ്വീകരിച്ചു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ച് പറഞ്ഞത്.

നൈറ്റ് ടൂറിസത്തിന്റെ സാധ്യതകള്‍ കേരളം പ്രയോജനപ്പെടുത്തണം. പല ലോകരാജ്യങ്ങളും നൈറ്റ് ടൂറിസത്തില്‍ നിന്നാണ് വലിയ തോതില്‍ വരുമാനമുണ്ടാക്കുന്നത്. ഇവിടെ നൈറ്റ് ടൂറിസം എന്ന് കേള്‍ക്കുമ്പോഴേ മലയാളി നോ പറയും. മലയാളിയുടെ ഈ മനോഭാവം മാറണം. നൈറ്റ് ടൂറിസം എന്ന നൈറ്റ് ക്ലബ് എന്ന് മാത്രമല്ല ഉദ്ദേശിക്കുന്നത്. കുത്തബ് മിനാറും താജ്മഹലും രാത്രി മുഴുവന്‍ തുറക്കുകയും ജനങ്ങള്‍ക്ക് ആഘോഷിക്കാന്‍ അവസരം നല്‍കുകയും ചെയ്താല്‍ അത് എത്ര നല്ല അനുഭവമായിരിക്കും.

യുഎഇ പ്രസിഡന്റ് കേരളത്തില്‍ ഹില്‍ ടൂറിസം മേഖലയില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടു വന്നപ്പോള്‍ മൂന്നാറിന്റെ പേര് താന്‍ നിര്‍ദേശിച്ചെങ്കിലും അത് നടക്കില്ലെന്ന് മുഖ്യമന്തി അപ്പോള്‍ തന്നെ പറഞ്ഞു. വാഗമണ്ണിനും ഇതുപോലെ വലിയ സാധ്യതയുണ്ട്. വയനാട്, പാലക്കാട് തുടങ്ങി പല ജില്ലകളിലും ടൂറിസത്തിന് വലിയ സാധ്യതയുണ്ട്. അതിന് മലയാളിയുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകണം. ഇടുങ്ങിയ ചിന്തകളില്‍ പുറത്തുകടന്ന വിശാലമായി ചിന്തിക്കാന്‍ സാധിക്കണം. ഒരു രൂപ ചെലവഴിച്ചാല്‍ 4 രൂപ തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ള മേഖലയാണ് ടൂറിസം.

സാക്ഷരനും നിരക്ഷരനും വിദ്യാസമ്പന്നനും പ്രൊഫഷണലുകള്‍ക്കും ടൂറിസം ഒരുപോലെ സാധ്യത നല്‍കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനവുണ്ടായി. വിദേശ ടൂറിസത്തില്‍ നിന്നുള്ള വരുമാനത്തില്‍ 24 ശതമാനം വര്‍ധനവുണ്ടായി. 1.80 ലക്ഷം കോടി രൂപയാണിപ്പോള്‍ ടൂറിസത്തില്‍ നിന്നുള്ള വരുമാനം. ജി ഡി പിയുടെ 7.5 ശതമാനം സംഭവാന നല്‍കുന്നത് ടൂറിസമാണ്. പക്ഷെ ഇന്ത്യയുടെ ടൂറിസം സാധ്യതകള്‍ ഇതിലും വളരെ വലുതാണെന്നതിനാല്‍ ഈ കണക്കുകളില്‍ താന്‍ തൃപ്തനല്ല.

70 വര്‍ഷത്തെ ഇന്ത്യാ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വികസനമാണ് കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് കണ്ണന്താനം അഭിപ്രായപ്പെട്ടു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 67 ശതമാനം പേര്‍ക്കും ടോയ്‌ലറ്റില്ലായിരുന്നു. 6.5 കോടി ടോയ്‌ലറ്റുകള്‍ നിര്‍മിച്ചു നല്‍കി. ഇന്ന് 69 ശതമാനം ഇന്ത്യക്കാര്‍ക്കും ടോയ്‌ലറ്റുണ്ട്. ഈ വര്‍ഷം പകുതിയോടെ വൈദ്യുതി എത്തിച്ചേരാത്ത ഒരു ഗ്രാമവും ഇന്ത്യയില്‍ ഉണ്ടാകില്ല. ദാരിദ്ര്യരേഖക്ക് താഴെയുള്ള മുഴുവന്‍ ഇന്ത്യക്കാര്‍ക്കും വൈദ്യുതി സൗജന്യമായി നല്‍കും. ഇതിനായി 16,000 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. 2022 ഓടെ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും സ്വന്തമായി വീടുണ്ടാകും. 15.5 ലക്ഷം കോടി രൂപയാണ് ഇതിന് ചെലവഴിക്കുക. 4 കിലോമീറ്റര്‍ ഹൈവേ പ്രതിദിനം നിര്‍മിക്കുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു ദിവസം 25 കിലോ മീറ്റര്‍ ഹൈവേ നിര്‍മിച്ചു കൊണ്ടിരിക്കുന്നു.

ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപ്ലവം ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 1.9 ബില്ല്യന്‍ ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാന്‍ സാധിച്ചു. അധാര്‍ കാര്‍ഡ് ബാങ്കുകളുമായി ബന്ധിപ്പിച്ചുകൊണ്ട് പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നേരിട്ട് അവരുടെ ബാങ്ക് എക്കൗണ്ടിലേക്ക് നേരിട്ട് എത്തിച്ചുകൊടുക്കുന്നു. ബാങ്ക് എക്കൗണ്ടില്ലാത്ത ആരും ഇന്ത്യയില്‍ ഉണ്ടാകില്ല. 300 മില്യണ്‍ ജനങ്ങള്‍ ആറ് മാസത്തിനുള്ളില്‍ ബാങ്ക് എക്കൗണ്ട് ആരംഭിച്ചു. മൂന്നു വര്‍ഷം മുമ്പ് കേവലം രണ്ട് മൊബൈല്‍ നിര്‍മാതാക്കളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 130 മൊബൈല്‍ നിര്‍മാതാക്കളുണ്ട്.

ഹര്‍ത്താലും ബന്ദും മലയാളികള്‍ ഇന്ന ആഘോഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഇതുകൊണ്ട് ആര്‍ക്കും ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. ഒരു ദിവസം പോലും മുടങ്ങാതെ കഠനിമായി ജോലി ചെയ്യുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് ഓര്‍ക്കണം. മോദി ഏകാധിപതിയാണെന്ന് ചിലര്‍ പറയുന്നു. അറിവില്ലാതെ പറയുന്നതാണ്. വിവിധ വകുപ്പുകളുടെ മേധാവികളുമായി ദിവസം രണ്ടു മണിക്കൂര്‍ വീതം അദ്ദേഹം കൂടിക്കാഴ്ച നടത്താറുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ കേല്‍ക്കുന്നതിന് വളരെയധികം സമയം മാറ്റിവെക്കുന്നു. ഇതിലുമേറെ ജനാധിപത്യപരമായി പ്രവര്‍

Comments

comments

Categories: Business & Economy