വിപണി കീഴടക്കി ഷഓമിയും ജിയോ ഫോണും

വിപണി കീഴടക്കി ഷഓമിയും ജിയോ ഫോണും

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് ബ്രാന്‍ഡായ ഷഓമി മുന്നേറ്റം നടത്തിയതായി സൈബര്‍മീഡിയ റിസര്‍ച്ച്. സാംസംഗിനെ മറികടന്നാണ് ഷഓമി മുന്നിലെത്തിയത്. ഫീച്ചര്‍ഫോണ്‍ വിഭാഗത്തിലും സാംസംഗ് തിരിച്ചടി നേരിട്ടു. ജിയോഫോണ്‍ ആണ് ഈ വിഭാഗത്തില്‍ മുന്‍നിരയിലുള്ളത്. ഗവേഷണ സ്ഥാപനങ്ങളായ കാനാലിസും കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ചും ഇതിനു സാമനമായ റിപ്പോര്‍ട്ട് കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു.

ഡിസംബര്‍ പാദത്തില്‍ 30 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ചരക്കുനീക്കമാണ് ഷഓമി ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. 25 ശതമാനമാണ് കമ്പനിയുടെ വിപണി വിഹിതം. 23 ശതമാനം വിപണി വിഹിതവുമായി സാംസംഗ് രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. ലെനോവോ, വിവോ, ഒപ്പോ എന്നിവയാണ്് സ്മാര്‍ട്ട്‌ഫോണ്‍ സെഗ്‌മെന്റില്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. യഥാക്രമം ഒന്‍പത് ശതമാനവും ആറ് ശതമാനം വീതവുമാണ് ഇവയുടെ വിപണി വിഹിതം. അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള മൊത്തം കണക്ക് പരിശോധിച്ചാല്‍ 21 ശതമാനം വിഹിതവുമായി സാംസംഗ് തന്നെയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ മുന്നിലുള്ളത്. ഒന്‍പത് ശതമാനമാണ് ഷഓമിയുടെ മൊത്തം വിപണി വിഹിതം.

ഫീച്ചര്‍ഫോണ്‍ വിഭാഗത്തില്‍ 27 ശതമാനം വിഹിതമാണ് റിലയന്‍സ് ജിയോ നേടിയത്. സാംസംഗിന്റെ വിഹിതം 14 ശതമാനമായി കുറഞ്ഞു. മൈക്രോമാക്‌സ് (9 ശതമാനം), ഐടെല്‍ (8 ശതമാനം), ലാവ (6 ശതമാനം) എന്നിവയാണ് ഈ വിഭാഗത്തില്‍ മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. സെപ്റ്റംബര്‍ പാദത്തെ അപേക്ഷിച്ച് ഡിസംബര്‍ പാദത്തില്‍ ഫീച്ചര്‍ ഫോണ്‍ വിപണി 36 ശതമാനത്തിന്റെയും വാര്‍ഷികാടിസ്ഥാനത്തില്‍ 62 ശതമാനത്തിന്റെയും വളര്‍ച്ച നേടി.

Comments

comments

Categories: Business & Economy
Tags: jio phone, Xiaomi