ഐമാക്‌സ് പ്രോഗ്രാം നിക്ഷേപം സമാഹരിച്ചു

ഐമാക്‌സ് പ്രോഗ്രാം നിക്ഷേപം സമാഹരിച്ചു

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യക്തിഗത എജുടെക് സ്റ്റാര്‍ട്ടപ്പായ ഐമാക്‌സ് പ്രോഗ്രാം 87 കോടി രൂപ നിക്ഷേപം സമാഹരിച്ചു. മൈക്കിള്‍ & സൂസന്‍ ഡെല്‍ ഫൗണ്ടേഷന്‍, എല്‍ജിടി ഇംപാക്റ്റ് വെഞ്ച്വേഴ്‌സ് എന്നിവരും ഐമാക്‌സിന്റെ പഴയ നിക്ഷേപകരായ അസ്പദയുമാണ് നിക്ഷേപകര്‍.

ഉല്‍പ്പന്ന ഇന്നൊവേഷനും വിവിധ വിതരണ മാര്‍ഗങ്ങളിലൂടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള പദ്ധതികള്‍ക്കുവേണ്ടിയാകും തുക വിനിയോഗിക്കുക.രാജ്യാന്തര തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ഐമാക്‌സ് ശ്രമിക്കും. നിലവില്‍ ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐമാക്‌സിന് കേരളം, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് ഐമാക്‌സ് പ്രോഗ്രാം സഹസ്ഥാപകന്‍ വരുണ്‍ കുമാര്‍ പറഞ്ഞു.

കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ടെസ്റ്റ്ബുക്ക്, വര്‍ക്ക്ബുക്ക്, സ്‌കൂള്‍ പരീക്ഷ, ഫീഡ്ബാക്ക് റിപ്പോര്‍ട്ട് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് രാജ്യത്തെ 800 ഓളം സ്‌കൂളുകളുമായും 3,00,000 വിദ്യാര്‍ത്ഥികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy