ഐ മാക് പ്രോ വിപണിയിലെത്തി

ഐ മാക് പ്രോ വിപണിയിലെത്തി

ന്യൂഡല്‍ഹി:ഇതുവരെ പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും ശക്തമായ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഐ മാക് പ്രോയുമായി ആപ്പിള്‍ ഇന്ത്യന്‍ വിപണിയിലെത്തി. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന വേള്‍ഡ്‌വൈഡ് ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ വച്ചാണ് ആപ്പിള്‍ ഐ മാക് പ്രോ ആദ്യമായി അവതരിപ്പിച്ചത്. ഡിസംബറോടെ യുഎസിലും മറ്റ് തെരഞ്ഞെടുത്ത വിപണികളിലുമെത്തിച്ചു. എന്നാല്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ അല്‍പം താമസിച്ചു.

ഈയാഴ്ചയാണ് ഐ മാക് പ്രോ ആപ്പിള്‍ ഡീലര്‍മാരുടെ കൈവശമെത്തിയത്. 4,15,000 രൂപയാണ് വില. 27 ഇഞ്ച്, 5 കെ ഡിസ്‌പ്ലേയോടു കൂടിയതാണ് മാക് പ്രോ. 32 ജിബി റാം. ഇത് 128 ജിബി വരെയാക്കാം. 20.3 ഇഞ്ച് വരെ ഉയരവും, 25.6 ഇഞ്ച് വരെ വീതിയും, 9.7 കിലോഗ്രാം ഭാരവുമുണ്ട് ഐ മാക് പ്രോയ്ക്ക്. പുതുതലമുറ ഇന്റല്‍ Xeon പ്രോസസറുകളുള്ളതാണ് ഐ മാക് പ്രോയുടെ എടുത്തു പറയാവുന്ന സവിശേഷത. ആമസോണ്‍ ഇന്ത്യയടക്കമുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ ഈ മോഡല്‍ ലഭ്യമായിരിക്കും.

Comments

comments

Categories: Tech