എല്ലുകളുടെ അരോഗ്യത്തിന് പന്തുകളി നല്ലതെന്ന് പഠനം

എല്ലുകളുടെ അരോഗ്യത്തിന് പന്തുകളി നല്ലതെന്ന് പഠനം

കുട്ടികളിലെ പന്തുകളി ഇനി രക്ഷിതാക്കള്‍ പരമാവധി പ്രോല്‍സാഹിക്കണമെന്നു ഗവേഷകര്‍. കാരണം മറ്റൊന്നുമല്ല, സ്‌കൂള്‍ കുട്ടികളിലെ എല്ലുകളുടെ ആരോഗ്യത്തിനും ശരിയായ ഉറപ്പിനും മറ്റും പന്തുകളി വളരെ മികച്ചതാണെന്നാണ് അടുത്തിടെ നടന്ന ഒരു പഠനം തെളിയിച്ചിരിക്കുന്നത്. ഗവേഷകരുടെ അഭിപ്രായത്തില്‍ എട്ടു മുതല്‍ പത്ത് വയസുവരെ പ്രായമുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് എല്ലുകളുടെ ഉറപ്പിനും മസില്‍ ശക്തി പ്രാപിക്കുന്നതിനും മറ്റും പന്തുകളി വളരെ നല്ലതാണ്. ഈ പ്രായക്കാരില്‍ സ്‌കൂളിലെ നിരന്തര വ്യായാമങ്ങളും മറ്റും അവരിലെ ഊര്‍ജ്ജസ്വലത വര്‍ധിപ്പിക്കുന്നതിനൊപ്പം ആരോഗ്യം വര്‍ധിപ്പിക്കാനും ബ്രെയിന്‍ ആക്റ്റിവിറ്റി കൂട്ടാനും സഹായിക്കുന്നതായി സതേണ്‍ ഡെന്‍മാര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ സ്‌പോര്‍ട്ട് ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് വിഭാഗം പ്രൊഫസര്‍ പീറ്റര്‍ ക്രസ്റ്റ്‌റപ് പറയുന്നു.

സാധാരണ ഗതിയിലുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ക്ലാസുകള്‍ക്കു പുറമേ വ്യായാമങ്ങളിലും പന്തുകളിലും ഏര്‍പ്പെടുന്ന കുട്ടികളിലാണ് ഇതിന്റെ ഫലങ്ങള്‍ കൂടുതലായി പ്രകടമായതെന്നും ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പഠനത്തിന്റെ ഭാഗമായി നീരിക്ഷിക്കപ്പെട്ട കുട്ടികളില്‍ ബോണ്‍ ഡെന്‍സിറ്റി കാലുകളില്‍ 7 ശതമാനവും ശരീരത്തില്‍ മൂന്നു ശതമാനവും വര്‍ധിക്കുന്നതായി കണ്ടെത്തിയതായും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: Life, Sports