ജിയോ ചാറ്റില്‍ സൗജന്യ ഇംഗ്ലീഷ് ലേണിംഗ് പ്ലാറ്റ്‌ഫോമുമായിബ്രിട്ടീഷ് കൗണ്‍സില്‍

ജിയോ ചാറ്റില്‍ സൗജന്യ ഇംഗ്ലീഷ് ലേണിംഗ് പ്ലാറ്റ്‌ഫോമുമായിബ്രിട്ടീഷ് കൗണ്‍സില്‍

കൊച്ചി: റിലയന്‍സ് ഗ്രൂപ്പിന്റെ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് ജിയോ ചാറ്റില്‍ സൗജന്യ ‘ലേണ്‍ ഇംഗ്ലീഷ്’ ചാനലുമായി ബ്രിട്ടീഷ് കൗണ്‍സില്‍ ടെക്‌സ്റ്റ്, ഓഡിയോ, വീഡിയോ, ഫോര്‍മാറ്റുകളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് പരിശീലന സൗകര്യമാണ് ലേണ്‍ ഇംഗ്ലീഷ് ഒരുക്കുന്നത്. ജിയോ ചാറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാവര്‍ക്കും ഈ സൗജന്യ സേവനം ലഭ്യമാണ്. ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഇംഗ്ലീഷ് ക്ലബ്ബ് വീഡിയോ പാഠങ്ങളും ജിയോ എക്‌സ്‌പ്ലോര്‍ വിഭാഗത്തില്‍ നിന്നും സൗജന്യമായി ലഭ്യമാണ്.

‘ലക്ഷകണക്കിന് ഭാരതീയര്‍ക്ക് ആഗോള നിലവാരത്തിലുള്ള ഇംഗ്ലീഷ് പരിശീലനം സൗജന്യമായി ലഭിക്കുന്ന ഈ സേവനം ജിയോ ചാറ്റ് വഴി ലഭ്യമാക്കുന്നത് വിപ്ലവകരമായ ഒരു ചുവടുവയ്പാണ്. ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് മികച്ച ഇംഗ്ലീഷ് പരിശീലന സാധ്യത ലഭ്യമാക്കാന്‍ ഇതു സഹായിക്കും’ ബ്രിട്ടീഷ് കൗണ്‍സില്‍ കണ്‍ട്രി ഡയറക്റ്റര്‍ അലന്‍ ഗെമ്മെല്‍ പറഞ്ഞു.

ലേണേഴ്‌സ് നിലവാരത്തിലുള്ളവര്‍ക്ക് മികച്ച സംസാര ഭാഷ ശേഷി പ്രദാനം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ലേണ്‍ ഇംഗ്ലീഷ് തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ രസകരവും, നര്‍മം കലര്‍ന്നതുമായ പരിശീലന പദ്ധതിയാണ് ഇംഗ്ലീഷ് ക്ലബ്ബ് പിന്തുടരുന്നത്. ജനറല്‍, ഇന്റര്‍മീഡിയറ്റ്, അഡ്വാന്‍സ്ഡ് ലേണേഴ്‌സ് പ്രോഗ്രാമുകള്‍ ഈ രണ്ടു മോഡ്യൂളുകളിലും ലഭ്യമാണ്.

For more Information, Please contact:
Zeba Nazar| zeba@respublica.in | +91 9745222551
Divya Raj | divya@respublica.in | +91 9745422217

Comments

comments

Categories: Business & Economy

Related Articles