കോര്‍പ്പറേറ്റ് ബില്‍ പേയ്‌മെന്റ് സംവിധാനവുമായി ആക്‌സിസ് ബാങ്ക്

കോര്‍പ്പറേറ്റ് ബില്‍ പേയ്‌മെന്റ് സംവിധാനവുമായി ആക്‌സിസ് ബാങ്ക്

കൊച്ചി: ആക്‌സിസ് ബാങ്ക് കോര്‍പ്പറേറ്റുകള്‍ക്ക് ഒറ്റ ക്ലിക്കില്‍ ഒന്നിലധികം ബില്‍ പേയ്‌മെന്റുകള്‍ നടത്താവുന്ന കോര്‍പ്പറേറ്റ് ബില്‍ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കി. പുതിയ സേവനത്തിലൂടെ ബില്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ കാര്യക്ഷമവും വേഗമുള്ളതും ലളിതവുമാകും.

പരമ്പരാഗത രീതിയില്‍ ബില്ലുകളുടെ നിരീക്ഷണം കമ്പനികള്‍ക്ക് വെല്ലുവിളിയാണ്. പ്രിന്റ് ചെയ്ത ബില്ലുകള്‍ വൈകുന്നത് അനുമതിയും പേയ്‌മെന്റും വൈകിപ്പിക്കുന്നു. ഇതു മനസില്‍ കണ്ടുകൊണ്ടാണ് ബാങ്ക് കാലതാമസം ഒഴിവാക്കി നടപടികള്‍ എളുപ്പത്തിലാക്കുന്ന കോര്‍പ്പറേറ്റ് ബില്‍ പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചത്.
ഈ സേവനം ലഭ്യമാകാന്‍ കോര്‍പ്പറേറ്റുകള്‍ ആദ്യം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ബില്ലുകള്‍ രജിസ്റ്റര്‍ ചെയ്യണം. ബില്ലര്‍ ഓരോ തവണ ബില്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും കോര്‍പ്പറേറ്റിന് ഇലക്‌ട്രോണിക് ബില്‍ ലഭിക്കും. ഇത് പരിശോധിച്ച് ഡിജിറ്റലായി പേയ്‌മെന്റ് നടത്തിയാല്‍ മാത്രം മതി.

വലിയ തോതിലുള്ള പേയ്‌മെന്റുകള്‍ക്കുള്ള സാധ്യത, പരിധി നിശ്ചയിച്ച് പരിശോധനയ്ക്കുള്ള സൗകര്യം, ബില്‍ മുടക്കത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍, അടച്ച ബില്ലുകളുടെ വിവരങ്ങള്‍ തുടങ്ങിയവ സംവിധാനത്തിന്റെ മറ്റു ചില സവിശേഷതകളാണ്.

സാമ്പത്തിക സേവനങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായുള്ള ഈ കോര്‍പ്പറേറ്റ് ബില്‍ പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നൂതനമായ സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ആക്‌സിസ് ബാങ്ക് എന്നും മുന്നിലുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ ലളിതവും സൗകര്യപ്രദവുമാക്കുന്നതിനുള്ള സംവിധാനങ്ങളാണ് അവതരിപ്പിക്കുന്നതെന്നും ഉപഭോക്താക്കളെ കൂടുതല്‍ സന്തോഷിപ്പിക്കുന്നതിനുള്ള ഫീച്ചറുകള്‍ ഭാവിയിലുണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും ആക്‌സിസ് ബാങ്ക് പ്രസിഡന്റ് ഹിമാദ്രി ചാറ്റര്‍ജി പറഞ്ഞു.

Comments

comments

Categories: Business & Economy