മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ചു

മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ചു

കൊച്ചി: മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) പ്രഖ്യാപിച്ചു. 50,000 കോടിയാണ് കമ്പനിയുടെ എയുഎം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍, കമ്പനിയുടെ എയുഎം 19.5% ശതമാനം കോമ്പൗണ്ടഡ് വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) നേടിയിരിന്നു.

പുതിയ ബിസിനസ്, വര്‍ധിച്ച ഉപഭോക്തൃ സംരക്ഷണം, കരുത്തുറ്റ നിക്ഷേപ പ്രകടനം എന്നിവകൊണ്ടാണ് ഈ വളര്‍ച്ച സാധ്യമായതെന്ന് കമ്പനി അവകാശപ്പെട്ടു. 2016-17 സാമ്പത്തിക വര്‍ഷം 27% എന്ന വളര്‍ച്ചാ നിരക്കോടുകൂടി ആദ്യ വര്‍ഷ പ്രീമിയം (വ്യക്തിഗതം + ഗ്രൂപ്പ്) 3,666 കോടി രൂപയായി. പുതുക്കല്‍ പ്രീമിയം 12% ഉയര്‍ന്ന് 7,114 കോടി രൂപയായി .

ഈ നേട്ടം മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സിലെ ഉപഭോക്താവിന്റെ വിശ്വാസത്തെ യഥാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുകയും ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ ഞങ്ങളുടെ ശക്തമായ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്യുന്നുവെന്ന് നേട്ടത്തെ കുറിച്ച് സംസാരിക്കവേ, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ രാജേഷ് സുദ്, പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ്, ഇതര ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍, അഡീഷണല്‍ ടയര്‍1 ബോണ്ടുകള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ തുടങ്ങിയ പ്രത്യേക അസറ്റ് ക്ലാസുകളില്‍ നിക്ഷേപ ശേഷി ഞങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ പുതിയ കഴിവുകള്‍ ഞങ്ങളുടെ പോളിസി ഹോള്‍ഡര്‍മാര്‍ക്ക് മികച്ച റിട്ടേണുകള്‍ നല്‍കാന്‍ ഞങ്ങളെ സഹായിക്കും. ഗ്യാരണ്ടീഡ് ഉല്‍പ്പന്നങ്ങള്‍ സംരക്ഷിക്കുവാനുള്ള സ്ഥിര വരുമാന ഡെറിവേറ്റീവ് ഉപയോഗിച്ച ആദ്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയാണ് മാക്‌സ് ലൈഫ് ഇന്‍ഷ്വറന്‍സെന്നും രാജേഷ് സുദ് പറഞ്ഞു.

Comments

comments

Categories: Business & Economy