ഈജിപ്റ്റിനെയും മൊറോക്കോയെയും ലക്ഷ്യം വെച്ച് എയര്‍ അറേബ്യ

ഈജിപ്റ്റിനെയും മൊറോക്കോയെയും ലക്ഷ്യം വെച്ച് എയര്‍ അറേബ്യ

ദുബായ്: ലാഭക്കണക്കുകളില്‍ മികച്ചുനില്‍ക്കുന്ന ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ ഈജിപ്റ്റില്‍ നിന്നും മൊറോക്കോയില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നു. വളര്‍ച്ചയ്ക്കായി ഈ ഡെസ്റ്റിനേഷനുകളെ ഫോക്കസ് ചെയ്യാനാണ് കമ്പനിയുടെ നീക്കം. കമ്പനിയുടെ ഓഹരി വിലയില്‍ മികച്ച വളര്‍ച്ചയാണുണ്ടാകുന്നത് ഇപ്പോള്‍. കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ ലാഭം മികച്ചതായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

മൊറോക്കോയാണ് ഞങ്ങള്‍ ഇനി ഫോക്കസ് ചെയ്യാനുദ്ദേശിക്കുന്ന പ്രധാന മേഖല-എയര്‍ അറേബ്യ സിഇഒ അബ്ദെല്‍ അബ്ദുള്ള അലി പറഞ്ഞു. ഈജിപ്റ്റിനെ ലക്ഷ്യമിട്ടും കമ്പനി വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. 50 എയര്‍ബസ് എ320 വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്ന എയര്‍ അറേബ്യ തിരിച്ചടികളില്‍ നിന്നാണ് വിജയപാത വെട്ടിത്തുറന്ന് ലാഭത്തിലേക്ക് കുതിച്ചു കയറിയത്. ഈ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ 7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് അലി പറഞ്ഞു. അത് എളുപ്പത്തില്‍ നേടാവുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Arabia