നരേന്ദ്ര മോദിയുടെ പ്രസംഗം പ്രചോദനാത്മകമെന്ന് അദീബ് അഹമ്മദ്

നരേന്ദ്ര മോദിയുടെ പ്രസംഗം പ്രചോദനാത്മകമെന്ന് അദീബ് അഹമ്മദ്

അബുദാബി: വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം വളരെയേറെ പ്രചോദനകരമായിരുന്നുവെന്ന് ലുലു എക്‌സ്‌ചേഞ്ച് ഹോള്‍ഡിംഗ്‌സ്, ട്വന്റി14 ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദ്.

ഇന്ന് ലോകം നേരിടുന്ന മര്‍മ്മപ്രധാനമായ വെല്ലുവിളികളെയാണ് നരേന്ദ്ര മോദി തന്റെ കാര്യമാത്രപ്രസക്തമായ സംഭാഷണത്തില്‍ അഭിസംബോധന ചെയ്തത്-അദീബ് അഹമ്മദ് ചൂണ്ടിക്കാട്ടി.

സാങ്കേതികവിദ്യ നമ്മുടെ ജീവിതരീതികളെ മാറ്റിമറിക്കുന്നതോടൊപ്പം അനേകം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ മാര്‍ഗ്ഗത്തില്‍ ഇന്ത്യയും യുഎഇയും വളരെയധികം മുന്നേറിയിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതുണ്ട്. സാങ്കേതികവിദ്യകളുടെ ബുദ്ധിപൂര്‍വമായ ഉപയോഗത്തിലൂടെ നാം ഇന്ന് നേരിടുന്ന പലപ്രശ്‌നങ്ങളെയും നമുക്ക് മറികടക്കാന്‍ സാധിക്കും എന്നതിന് മകുടോദാഹരണങ്ങളാണ് ഇരുരാജ്യങ്ങളും. ആഗോളതലത്തില്‍ ഫലപ്രദമായ മാറ്റം സൃഷ്ടിക്കാന്‍ ഇത്തരം പ്രചോദകരമായ നേതൃത്വം നമുക്ക്ആവശ്യമാണ്-അദീബ് പറഞ്ഞു.

Comments

comments

Categories: Arabia