മികച്ചവര്‍ മാത്രമേ അതിജീവിക്കൂ: ക്രിസ്റ്റല്‍ ഗ്രൂപ്പ് സിഇഒ

മികച്ചവര്‍ മാത്രമേ അതിജീവിക്കൂ: ക്രിസ്റ്റല്‍ ഗ്രൂപ്പ് സിഇഒ

ദുബായ്: ദുബായില്‍ ഒരു പരിധിക്കപ്പുറമാണ് ഫുഡ് ആന്‍ഡ് ബിവറേജസ് മേഖലയില്‍ സംരംഭങ്ങളുടെ എണ്ണമെന്ന് വ്യാപക പരാതികള്‍ ഉയരാറുണ്ട്. എന്നാല്‍ ഈ ഓവര്‍ സപ്ലൈ മേഖലയെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും പല ഔട്ട്‌ലെറ്റുകളും അടച്ചു പൂട്ടുന്നതിലേക്ക് ഇത് വഴിവെക്കുമെന്നും ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടിവ് മസെല്‍ എല്‍ സെയ്ന്‍. 40 കോംഗ്, എല്‍ ഷിറിംഗ്യുടൊ, എം ഷെറീഫ് തുടങ്ങി നിരവധി റെസ്റ്ററന്റുകള്‍ ക്രിസ്റ്റല്‍ ഗ്രൂപ്പിന് കീഴിലുണ്ട്.

വിപണി ഓവര്‍ സാച്ചുറേറ്റഡ് എന്ന അവസ്ഥയിലേക്കെത്തിയെന്നും ആവശ്യകതയുടെ കാര്യത്തില്‍ മുരടിപ്പാണ് അനുഭവപ്പെടുന്നതെന്നും ഉപഭോക്താക്കള്‍ ചെലവിടല്‍ കുറച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ കുമിളയും അങ്ങനെയാണ്. അത് പൊട്ടും. തെരുവുകളില്‍ രക്തം ചിതറും. ബിസിനസുകള്‍ പൂട്ടും. എല്ലാം ക്ലീന്‍ ചെയ്യാന്‍ സമയമെടുക്കും. എന്നാല്‍ അതിന് ശേഷം ആവശ്യകത കൂടും. പക്ഷേ കുറച്ച് കമ്പനികള്‍ മാത്രമേ അപ്പോള്‍ വിപണിയിലുണ്ടാകു-എല്‍ സെയ്ന്‍ പറഞ്ഞു.

പെട്ടെന്ന് പണം നേടാന്‍ ആഗ്രഹിച്ചെത്തിയ അമേച്ച്വര്‍ റെസ്റ്ററന്റ് ഉടമകളാണ് ഇത്തരത്തില്‍ ഓവര്‍ സപ്ലൈ എന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിപണിയിലെ നല്ലതും ചീത്തയുമായ മത്സരത്തിന്റെ തുകയാണ് ഇപ്പോള്‍ നമ്മള്‍ നല്‍കുന്നത്. ഇടക്കാലത്തേക്കാണ് ഈ പ്രശ്‌നങ്ങള്‍. എന്നാല്‍ അത് തീര്‍ച്ചയായും നമ്മളെ ബാധിക്കും. യഥാര്‍ത്ഥത്തില്‍ ഇതൊരു കുമിളതന്നെയായിരുന്നു. ഒരേ കാര്യത്തില്‍ തന്നെ എല്ലാവരും നിക്ഷേപിക്കാന്‍ എത്തുന്ന അവസ്ഥ. ഒരു പോയ്ന്റിലെത്തുമ്പോള്‍ വാങ്ങാന്‍ ആളില്ലാത്ത സാഹചര്യവും-എല്‍ സെയ്ന്‍ പറഞ്ഞു.

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റുകള്‍ മാത്രമേ ഈ സാഹചര്യത്തെ അതിജീവിക്കുകയുള്ളൂ. അതേസമയം വെറുതെ വില കൂട്ടിയിട്ടും കാര്യമില്ല. ഉപഭോക്താവിന് ഇന്ന് ചോയ്‌സസ് ഉണ്ട്. അതും മറക്കരുത്-ഇതാണ് എല്‍ സെയ്‌ന്റെ നിലപാട്.

Comments

comments

Categories: Arabia