സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിച്ച് ടാറ്റ ട്രസ്റ്റ്

സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിച്ച് ടാറ്റ ട്രസ്റ്റ്

ന്യൂഡെല്‍ഹി: ടാറ്റാ ട്രസ്റ്റ് ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന സോഷ്യല്‍ ആല്‍ഫ എനര്‍ജി ചലഞ്ചിലേക്ക് ഇന്നൊവേറ്റര്‍മാരെയും സംരംഭകരെയും ക്ഷണിക്കുന്നു. ഊര്‍ജ മേഖലയിലെ വെല്ലുവിൡകള്‍ നേരിടുന്നതിനുള്ള ടെക്‌നോളജി സൊലൂഷനുകളുടെ വികസനം ലക്ഷ്യമാക്കി നടത്തുന്ന മത്സരം ക്ലീന്‍ ടെക്, സുസ്ഥിരത, ഊര്‍ജകാര്യക്ഷമത എന്നീ വിഷയങ്ങള്‍ക്കാണ് പ്രധാന്യം നല്‍കുന്നത്. ന്യായവില, പ്രാപ്യത, ഉപഭോക്തൃ അനുഭവം എന്നിവയുടെ അടിസ്ഥാനത്തിലുള്ള മത്സരത്തില്‍. ഉല്‍പ്പാദനം, വിതരണം, സംഭരണം, ഉപയോഗം തുടങ്ങി ഊര്‍ജ മേഖലയിലെ വിവിധ ഘട്ടങ്ങളിലുള്ള ഇന്നൊവേറ്റര്‍മാര്‍ക്ക് പങ്കെടുക്കാം. ഏപ്രില്‍ ഏഴാണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന ദിവസം.

ടാറ്റ ട്രസ്റ്റിന്റെ ഫൗണ്ടേഷന്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്‍ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ(എഫ്‌ഐഎസ്ഇ) കീഴിലാണ് സാമൂഹ്യമാറ്റത്തിന് വഴിതെളിക്കുന്ന ടെക് അധിഷ്ഠിത സേവനങ്ങള്‍ വികസിപ്പിക്കുന്ന സോഷ്യല്‍ ആല്‍ഫ എനര്‍ജി ചലഞ്ച് നടക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച മൂന്നുനിര ഘടനയുള്ള സോഷ്യല്‍ ആല്‍ഫ ആവാസവ്യവസ്ഥ സ്റ്റാര്‍ട്ടപ്പുകളെ പരിപോഷിപ്പിക്കാനും അവരുടെ വിപണി പ്രവേശനത്തിനും സഹായകമാകുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ടാറ്റ ട്രസ്റ്റ് ഇന്നൊവേഷന്‍ മേധാവിയും സോഷ്യല്‍ ആല്‍ഫ സിഇഒയുമായ മനോജ് കുമാര്‍ പറഞ്ഞു.

ഇന്നൊവേഷന്റെ വിജയ സ്വഭാവം, ബിസിനസ് സാധ്യത, പരിസ്ഥിതി സുസ്ഥിരത, സാമൂഹിക സ്വാധീനം, വികസന സാധ്യത എന്നിവയെ അടിസ്ഥാനമാക്കിയാകും വിജയിയെ നിര്‍ണയിക്കുക. പരമാവധി പത്ത് പേരെയാണ് മത്സരത്തില്‍ വിജയിയായി തെരഞ്ഞെടുക്കുക. ഇവര്‍ക്ക് ന്യൂഡെല്‍ഹിയില്‍ ആരംഭിക്കാനിരിക്കുന്ന ടാറ്റാ സ്മാര്‍ട്ട് എനര്‍ജി ഇന്‍ക്യുബേഷന്‍ സെന്ററിലെ ആദ്യ ബാച്ചില്‍ അംഗങ്ങളാകാനും 6-18 മാസത്തെ പരിശീലനം നേടാനുമുള്ള അവസരവും ലാബ് അടക്കമുള്ള മറ്റ് അടിസ്ഥാന സൗകര്യവും ഉപയോഗപ്പെടുക്കാനും സാധിക്കും. കൂടാതെ വിദഗ്ധ പിന്തുണയോടെ തങ്ങളുടെ ബിസിനസ് പരീക്ഷണങ്ങള്‍ നടത്താനുള്ള പ്ലാറ്റ്‌ഫോമായും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://socialalphachallenge.org/energy എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Comments

comments

Categories: Business & Economy