നവജാത ശിശുക്കള്‍ക്കുള്ള റെസ്‌ക്യുനെറ്റ് പ്രോ ബയോട്ടിക് പുറത്തിറക്കി

നവജാത ശിശുക്കള്‍ക്കുള്ള റെസ്‌ക്യുനെറ്റ് പ്രോ ബയോട്ടിക് പുറത്തിറക്കി

കൊച്ചി: നവജാത ശിശുക്കളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള റെസ്‌ക്യുനെറ്റ്, ടാബ്‌ലെറ്റ്‌സ് ഇന്ത്യ വിപണിയിലെത്തിച്ചു.കുടല്‍ രോഗങ്ങള്‍, സ്ത്രീകളുടെ ലൈംഗിക രോഗങ്ങള്‍, വായ സംബന്ധമായ രോഗങ്ങള്‍, ഉദര ദഹന സംബന്ധമായ കുഴപ്പങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഉള്ള, ടാബ്‌ലെറ്റ്‌സ് ഇന്ത്യയുടെ പ്രോബയോട്ടിക് ഉല്‍പ്പന്നശ്രേണിയിലെ, പുതിയ ഉല്‍പ്പന്നമാണ് റെസ്‌ക്യുനെറ്റ്.

മുന്‍നിര ജാപ്പനീസ് ഔഷധ കമ്പനിയായ, മോറിനാഗ മില്‍ക്ക് ഇന്‍ഡസ്ട്രീസിന്റെ ഉല്‍പ്പന്നമാണ് റെസ്‌ക്യുനെറ്റ്. പ്രോബയോട്ടിക് ബിഫിഡോ ബാക്ടീരിയം ബ്രെവ് എം-16 വി ആണ് റെസ്‌ക്യുനെറ്റിന്റെ ചേരുവ. 2002 മുതല്‍ ഇന്ത്യയിലെ പ്രോബയോട്ടിക് ആശയങ്ങളുടെ പ്രചാരകര്‍ കൂടിയാണ് ടാബ്‌ലെറ്റ്‌സ് ഇന്ത്യ. ജപ്പാന്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ വിവിധ ഔഷധ കമ്പനികളുമായി ടാബ്‌ലെറ്റ്‌സ് ഇന്ത്യ പങ്കാളിത്ത കരാറിലേര്‍പ്പെട്ടിട്ടുണ്ട്. പ്രോബയോട്ടിക് ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന ഗുണമേന്മയ്ക്ക് ഫ്രോസ്റ്റ് ആന്‍ഡ്‌സള്ളിവന്റെ അവാര്‍ഡും കമ്പനി നേടിയിട്ടുണ്ട്.

Comments

comments

Categories: Business & Economy