ലവ് ബാന്‍ഡ് ശേഖരവുമായി പ്ലാറ്റിനം ഗില്‍ഡ്

ലവ് ബാന്‍ഡ് ശേഖരവുമായി പ്ലാറ്റിനം ഗില്‍ഡ്

കൊച്ചി: ലോക പ്രണയദിനം അവിസ്മരണീയമാക്കാന്‍, ലവ് ബാന്‍ഡ് ശേഖരം, പ്ലാറ്റിനം ഗില്‍ഡ് വിപണിയിലെത്തിച്ചു. വാലന്റൈന്‍സ് ദിനത്തില്‍, പ്രണയം അടയാളപ്പെടുത്താന്‍, വിസ്മയിപ്പിക്കുന്ന പ്ലാറ്റിനം ആഭരണ ശേഖരമാണ്, പ്ലാറ്റിനം ഗില്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.

ആര്‍ദ്രമായ പ്രണയത്തിന്റെ വശ്യമായ രചനകളാണ് ഓരോ പ്ലാറ്റിനം ആഭരണവും. പ്രണയം ആഘോഷിക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഇണങ്ങുന്നവയാണിത്.സ്ത്രീകളുടെ മോതിരങ്ങളില്‍ ഡയമണ്ടുകള്‍ പതിച്ച് സ്ത്രീത്വവും രൂപഭംഗിയും നല്‍കുമ്പോള്‍ പുരുഷന്മാരുടെ ഒരുക്കിയിരിക്കുന്നത് ടെക്‌സ്ചറുകളും ഫിനിഷുകളും ചാലിച്ചാണ്.

സ്വര്‍ണത്തേക്കാള്‍ 30 മടങ്ങ് അപൂര്‍വമാണ് പ്ലാറ്റിനം. അതിനാലാണ് പ്ലാറ്റിനം ഇന്ത്യയില്‍ കൂടുതല്‍ ജനപ്രിയമാകുന്നത്. പ്ലാറ്റിനം പ്രണയദിന ശേഖരത്തിന്റെ വില 40,000 രൂപ മുതലാണ് തുടങ്ങുന്നത്. ആഭരണങ്ങളുടെ കാര്യത്തില്‍ പ്ലാറ്റിനത്തിന് 95 ശതമാനം പരിശുദ്ധിയാണുള്ളത്. പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്നതിന്, പ്ലാറ്റിനം ഗില്‍ഡ് ഇന്ത്യ, ട്രസ്റ്റ് എവര്‍ അഷ്വറന്‍സ് സര്‍വീസസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ആധികാരികത ഉറപ്പാക്കാന്‍, ആഭരണങ്ങളുടെ ഉള്‍ഭാഗത്ത് പിടി950 എന്ന് മുദ്രണം ചെയ്തിട്ടുണ്ട്. പരിശുദ്ധ പ്ലാറ്റിനം ആഭരണങ്ങള്‍ക്കും തിരിച്ചു നല്‍കാനും ആഭരണങ്ങള്‍ക്കൊപ്പം പ്ലാറ്റിനം ക്വാളിറ്റി അഷ്വറന്‍സ് കാര്‍ഡും ലഭിക്കും.

 

Comments

comments

Categories: Business & Economy, Slider