ജിഎച്ച് 5 എസ് അവതരിപ്പിച്ച് പാനസോണിക്

ജിഎച്ച് 5 എസ് അവതരിപ്പിച്ച് പാനസോണിക്

കൊച്ചി: വീഡിയോ റെക്കോര്‍ഡിംഗ് രംഗത്ത് മറ്റൊരു ചുവടു കൂടി വെച്ചു കൊണ്ട് വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാവും വിധം പ്രത്യേകം രൂപകല്‍പ്പന ചെയ്ത ലൂമിക്‌സ് ജിഎച്ച്5 എസ് ക്യാമറ പാനസോണിക് ഇന്ത്യ പുറത്തിറക്കി. ലോകത്തിലെ തന്നെ ആദ്യ ഹൈ പ്രെസിഷന്‍ സിനിമാ 4 കെ റെക്കോര്‍ഡിംഗ് ക്യാമറയാണിത്. വെളിച്ചം തീരെ കുറഞ്ഞ ഭാഗങ്ങള്‍ പോലും ചിത്രീകരിക്കാന്‍ സഹായിക്കുതാണ് ഡ്യൂവല്‍ നാറ്റീവ് ഐഎസ്ഒ സാങ്കേതികവിദ്യയുമായുള്ള ഇതിന്റെ പുതിയ 10.2 മെഗാപിക്‌സല്‍ ഡിജിറ്റല്‍ ലൈവ് എംഒഎസ് സെന്‍സര്‍. പ്രൊഫഷണല്‍ നിലവാരത്തില്‍ 4:2:2 10 ബിറ്റ് വീഡിയോ റെക്കോര്‍ഡിംഗ് ഇതില്‍ സാധ്യമാകും.

അധിക ലൈറ്റിംഗ് സാധ്യമല്ലാത്ത സാഹചര്യത്തിലും ഐഎസ്ഒ 51200 വരെ ഉയര്‍ സെന്‍സിറ്റിവിറ്റി റെക്കോര്‍ഡിംഗ് ചെയ്യാനാവുന്ന ഇതില്‍ 204800 ഐഎസ്ഒ വരെ വര്‍ധിപ്പിക്കാനും കഴിയും. 60 എഫ്പിഎസ്, 240 എഫ്പിഎസ് ഫോര്‍മാറ്റുകളില്‍ സ്ലോ മോഷന്‍ റെക്കോര്‍ഡിംഗും ഇതില്‍ ലഭ്യമാണ്. ആഗോള വ്യാപകമായി ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഉയര്‍ റെസലൂഷനിലുള്ള വീഡിയോകള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചു വരികയാണെ് ഇതേക്കുറിച്ചു പ്രതികരിക്കവെ പാനസോണിക് കോര്‍പറേഷന്‍ ഇമേജിംഗ് ബിസിനസ് ഡയറക്റ്റര്‍ യുസുകെ യാമാനേ ചൂണ്ടിക്കാട്ടി.

പ്രൊഫഷണല്‍ സിനിമാറ്റോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും അവരുടെ സവിശേഷമായ ആവശ്യങ്ങള്‍ നിറവേറാന്‍ സഹായിക്കുതാണ് ജിഎച്ച്5 എസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഫിലിം വ്യവസായ, പ്രസാരണ മേഖല, ഡോക്യുമെന്ററി നിര്‍മാണം, വിവാഹ ഫോട്ടോഗ്രാഫി, യു ട്യൂബ് പ്രേമികള്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശക്തമായി കടന്നു ചെല്ലാന്‍ ലൂമിക്‌സ് ജിഎച്ച് 5 എസ് വഴി സാധ്യമാകുമെന്ന് പാനസോണിക് ഇന്ത്യയുടെ സിസ്റ്റം സൊലൂഷന്‍ ബിസിനസ് മേധാവി വിജയ് വാധ് വന്‍ ചൂണ്ടിക്കാട്ടി. 2008-19 ഓടെ 20 ശതമാനം വിപണി വിഹിതം നേടാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Tech