ജീവിതവിജയത്തിന് നിങ്ങളിലെ കായിക താരത്തെ സജീവമാക്കൂ!

ജീവിതവിജയത്തിന് നിങ്ങളിലെ കായിക താരത്തെ സജീവമാക്കൂ!

സ്‌പോര്‍ട്‌സിനോടുള്ള താല്‍പര്യം എങ്ങനെ ജോലിസ്ഥലത്തും ജീവിതത്തിലും വിജയങ്ങള്‍ നേടാന്‍ സഹായകരമാവുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഡോ. അമിത് ഭല്ല. കായിരംഗത്തെ കഠിനാധ്വാനം പാഴായിപ്പോവില്ലെന്നും ഇത് നിര്‍ബന്ധമായും നിങ്ങളുടെ ബയോഡേറ്റയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ കാലത്തെ പ്രൊഫഷണലുകളുടെ ബയോ ഡേറ്റ പരിശോധിച്ചാല്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായ താല്‍പര്യങ്ങളില്‍ (ഓഫ് ബീറ്റ്) പെടുന്ന സ്‌പോര്‍ട്‌സിന് വലിയ പ്രാധാന്യം കൊടുത്തിരിക്കുന്നത് കാണാം. ജോലിയുമായി നേരിട്ട് ബന്ധമുള്ള യോഗ്യതകളോടൊപ്പം തന്നെ ക്രിയാത്മകതയുടെയും വ്യക്തിത്വത്തിന്റെയും ഉത്സാഹത്തിന്റെയുിമൊക്കെ അടയാളമായാണ് ഇപ്രകാരം സ്‌പോര്‍ട്‌സിലുള്ള താത്പര്യവും ചേര്‍ത്തിരിക്കുന്നത്. വ്യക്തിഗത വിവരണങ്ങളില്‍ കായിക മികവ് കൂടി ഉള്‍പ്പെടുത്തുന്നത്് വ്യക്തിത്വത്തിന് തിളക്കം നല്‍കുകയും അത് വഴി നിങ്ങള്‍ക്ക് സ്വയം പരിചയപ്പെടുത്തുന്നതിനുള്ള അവസരം നല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ ജോലിക്ക് അനുയോജ്യനാണെന്ന സന്ദേശമാണ് ഇതിലൂടെ കൈമാറപ്പെടുന്നത്. അതെ, സ്‌പോര്‍ട്‌സ് ശക്തമായ ഒരു ഉപകരണം കൂടിയാണ്!

പാഠ്യേതര വിഷയങ്ങളിലുള്ള മികവുകള്‍ക്ക് സ്ഥാപനങ്ങള്‍ ഇന്ന് വലിയ മൂല്യം നല്‍കുന്നുണ്ട്. പല കമ്പനികളും, പ്രത്യേകിച്ച് ഉപഭോക്തൃ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, നിശ്ചയദാര്‍ഢ്യമുള്ളവരും തൊഴിലിനോട് പ്രതിബദ്ധതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളെയാണ് തേടുന്നത്. ഒരു കായിക താരമെന്ന നിലക്ക് മികച്ച ജീവനക്കാരാനാകുവാനും കരിയര്‍ വിജയം നേടുവാനും നിങ്ങള്‍ക്ക് സാധിക്കും. കായികരംഗം ഒരു വ്യക്തിക്ക് നല്‍കുന്ന മികവുകള്‍ നിരവധിയാണ്.

ഉത്തരവാദിത്തം:- സ്വന്തം ലക്ഷ്യങ്ങളോടും തന്നോട് തന്നെയും ഉത്തരവാദിത്തമുള്ളയാളായിരിക്കണം. ഒരു ടീമിന്റെ ഭാഗമായാലും ഏറ്റവും മികച്ചതും ചലനാത്മകവുമായ വ്യക്തിയാവും നിങ്ങള്‍.

മാനേജിംഗ് വൈദഗ്ധ്യം:- വിജ്ഞാന പാണ്ഡിത്യവും സ്‌പോര്‍ട്‌സും സന്തുലിതമായി കൊണ്ട് പോകാന്‍ സാധിക്കും. നിങ്ങളുടെ സമയത്തിന്റെ വിനിമയം കൃത്യമാക്കാനും സാധിക്കും.

തൊഴില്‍ ധാര്‍മികത: ശക്തമായ തൊഴില്‍ ധാര്‍മികതയും സ്വന്തം ലക്ഷ്യങ്ങളോട് അര്‍പ്പണബോധവുമുണ്ടായിരിക്കും.

പരിതസ്ഥിതികളോടുള്ള ഇണക്കം:- പൊതുരംഗത്തെ വെള്ളിവെളിച്ചത്തോടും അതിന്റെ സമ്മര്‍ദ്ദങ്ങളും സൂക്ഷമപരിശോധനകളുമടക്കമുള്ള സാഹചര്യങ്ങളോട് നിങ്ങള്‍ പരിചിതനായിരിക്കും.

നേതൃപാടവം:- ഒരു ടീം ലീഡര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് നയിക്കാനും മാര്‍ഗ്ഗ ദര്‍ശിയാവാനുമുള്ള നല്ല കഴിവുണ്ടാകും.

ബഹുമുഖനൈപുണ്യം:- ടീമിനെ മികവുറ്റതാക്കാനും വ്യത്യസ്ത ആളുകളുമായി ഇടപഴകാനും നിങ്ങള്‍ നിപുണനാണ്.

ഒരിക്കലും വിട്ടുകൊടുക്കാത്ത മനോഭാവവും സമയപരിധി പാലിക്കുന്നതും:- നിങ്ങള്‍ മാനസികമായി വളരെ ദൃഡതയുള്ളവരായിരിക്കും. കാര്യങ്ങള്‍ കൈവിട്ട് പോകുകയോ തോല്‍വി സംഭവിക്കുകയോ ചെയ്യുന്നതടക്കമുള്ള പലവിധ സന്ദര്‍ഭങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയും.

നേതൃത്വ പാടവവും സാങ്കേതിക നൈപുണ്യവും സാമൂഹിക ഇടപെടലും സംഘത്തിലുള്‍പ്പെട്ട് പ്രവര്‍ത്തിക്കാനുള്ള കഴിവും വ്യക്തമാക്കുന്ന ഹോബികളും ക്‌ളബ് അംഗത്വവും സംഘടനാ പ്രവര്‍ത്തനവും കായിക രംഗത്തെ പങ്കാളിത്തവും നിങ്ങള്‍ക്ക് തൊഴില്‍ മേഖലയിലും മികച്ച സ്ഥാനാര്‍ഥിത്വം ഉറപ്പാക്കും. ജോലി സ്ഥലങ്ങള്‍ കായികതാരങ്ങള്‍ക്ക് എപ്പോഴും അനുകൂലമാണ്. അതുകൊണ്ട് കായികരംഗത്ത് സജീവമാകാന്‍ ശ്രമിക്കണം. പല കമ്പനികളും കാംപസ് റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നുണ്ട്. കായികതാരമായ നിങ്ങള്‍ക്ക് മറ്റുള്ളവരെക്കാള്‍ സാധ്യത ഉറപ്പാണ്.

ഒട്ടുമിക്ക കമ്പനികളിലും ജോലിയില്‍ മികവ് പുലര്‍ത്തുന്ന മികച്ച പെര്‍ഫോര്‍മാരെന്ന ആദരവ് കായിക താരങ്ങള്‍ക്ക് ലഭിക്കാറുണ്ട്. ഫോര്‍ച്യൂണ്‍ 500 കമ്പനികളിലെ (ലോകത്തിലെ മികച്ച ആസ്തിയുള്ള 500 കമ്പനികള്‍) 80 ശതമാനത്തിലധികം ഭാരവാഹികളായ ഉദ്യോഗസ്ഥരും തങ്ങള്‍ മുന്‍ തായിക താരങ്ങളാണെന്ന് സ്വയം വ്യക്തമാക്കുന്നതില്‍ യാദൃശ്ചികമായൊന്നുമില്ല. മേലധികാരികളുടെ നിര്‍ദ്ദേശങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും നേതൃത്വ പാടവം പ്രകടിപ്പിക്കുകയും ഉന്നത സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും കഴിവുള്ള ജീവനക്കാരെയാണ് കമ്പനികള്‍ അന്വേഷിക്കുന്നത്.

കായിക താരങ്ങള്‍ക്ക് മികച്ച വേതനം ഉറപ്പാണ്. ഇതിന് കാരണമായി നിരവധി ഘടകങ്ങളുണ്ട്.

നിശ്ചയദാര്‍ഡ്യമുള്ളവരാണവര്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും മറ്റും ഓരോ മണിക്കൂറിലും ലക്ഷ്യങ്ങള്‍ വെച്ചാണ് മുന്നോട്ടു പോകുന്നത്. അതൊരു പക്ഷേ, ഒരു പുതിയ ഉല്‍പ്പന്നമാകാം, വില്‍പ്പന നടത്തേണ്ടതിന്റെ എണ്ണമാവാം, അതുമല്ലെങ്കില്‍ പ്രവര്‍ത്തന ക്ഷമതാ സൂചകമാകാം. ഓഫീസുകളില്‍ സത്യസന്ധമായ വിജയനിമിഷങ്ങള്‍ അപൂര്‍വമാണ്. ഒരു മാനേജര്‍ എന്ന നിലയില്‍ വിജയിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ആളുകളേക്കാള്‍ നിങ്ങള്‍ക്കാവശ്യം പരിശ്രമത്തെ പൂര്‍ണ്ണമായി സ്‌നേഹിക്കുന്നവരെയാണ്.

അവര്‍ക്ക് മുന്‍ഗണന നിര്‍ണയിക്കാനാവും

ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന പ്രകൃതക്കാരാണ് കായിക താരങ്ങള്‍. അതിനര്‍ത്ഥം സ്വന്തം ലക്ഷ്യത്തില്‍ തങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നതെവിടെയെന്നു നിരന്തരം അവലോകനം ചെയ്യുകയും ലക്ഷ്യത്തിലേക്കെത്താന്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ പാകപ്പെടുത്തുയും ചെയ്യുന്നവരാണവര്‍. പ്രതിരോധ നിരയെ മനസിലാക്കിയതിന് ശേഷം പന്ത് ആഞ്ഞടിക്കണോ കൈമാറണോ എന്ന് തീരുമാനിക്കുന്ന ഫൂട്‌ബോളിലെ മിഡ് ഫീല്‍ഡറെ പോലെ അവര്‍ ടീമിന്റെ ലക്ഷ്യങ്ങള്‍ക്കായി നിരന്തരം മുന്‍ഗണനകള്‍ കണ്ടെത്തിക്കൊണ്ടിരിക്കും.

ടീം എന്നതിന്റെ നിര്‍വചനം കൃത്യമായി മനസിലാക്കിയവര്‍

സഹകരണ സ്വഭാവമുള്ള വ്യവസായയാണ് മുന്നോട്ടു കൊണ്ടുപോകാനാഗ്രഹിക്കുന്നതെങ്കില്‍ കായിക താരങ്ങളെ ജോലിയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഗ്രൂപ്പിന്റെ ലക്ഷ്യത്തിന് കീഴില്‍ വ്യക്തിഗത താല്‍പര്യങ്ങളും അജണ്ടകളും ലയിച്ചു ചോരുമ്പോളാണ് മികച്ച ടീം വര്‍ക്കുകള്‍ ഉണ്ടാവുക. അതേസമയം ടീം വര്‍ക്ക് എന്നാല്‍ ജോലിഭാരം പങ്കു വെക്കുക മാത്രമല്ല, നിങ്ങളുടെ സഹപ്രവര്‍ത്തകരെ പിന്തുണക്കുകയോ ആവശ്യമുള്ളപ്പോള്‍ നായകസ്ഥാനം ഏറ്റെടുക്കലോ കൂടി ആണെന്ന് ഇവര്‍ക്ക്് വ്യക്തമായി ധാരണ ഉണ്ടാവും.

ഗ്രൂപ്പിന്റെ സ്പന്ദനം മനസ്സിലാക്കുന്നവരെയാണ് ടീം വര്‍ക്കുകളിലേക്ക് ആവശ്യമുള്ളത്. അവരുടെ പെരുമാറ്റം എങ്ങനെ ക്രമീകരിക്കണമെന്നതിനെ കുറിച്ച് കായിക താരങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്. സംഘടനാപരമായ ആവശ്യങ്ങള്‍ക്കനുസൃതമായി കര്‍ത്തവ്യങ്ങളെ പാകപ്പെടുത്താനും ഇവര്‍ സമര്‍ത്ഥരാണ്.

അക്കാഡമിക ബുദ്ധിശക്തിയേക്കാള്‍ കൂടുതല്‍ വൈകാരിക ബുദ്ധിശക്തിയെ വിലമതിക്കുന്നു എന്നതിനാല്‍ കായികരംഗവുമായി ബന്ധപ്പെട്ട പ്രൊഫഷനുകള്‍ ഇന്നത്തെ തൊഴില്‍മേഖലകളില്‍ വ്യത്യസ്തമായി നില്‍ക്കുന്നു. വൈകാരിക ബുദ്ധി ശക്തി എന്നത് മൃദു വൈദഗ്ധ്യ(സോഫ്റ്റ് സ്‌കില്‍ )മാണ്. ഒരു സംഘത്തിനകത്ത് സ്വയം നിയന്ത്രിക്കുന്നതിന് ആളുകള്‍ക്കുള്ള ശേഷിയും അവരുടെ പെരുമാറ്റങ്ങളും മനസ്സിലാക്കാനുള്ള കഴിവ് നേടുന്നതിലൂടെ ജോലിയില്‍ വ്യക്തിബന്ധങ്ങള്‍ സുഗമമാക്കുന്നതിന് ഇതിലൂടെ സാധിക്കും. ഒരു ക്ലാസ് മുറിയില്‍ ഇരുത്തി പഠിപ്പിച്ചെടുക്കാവുന്ന കഴിവുകളല്ല ഇവയൊന്നും തന്നെ. സ്വയം ആര്‍ജിച്ചെടുക്കേണ്ടവയാണ്. കഠിനാധ്വാനം ചെയ്യുകയും ഒരു കായിക താരമായിരിക്കാന്‍ പൂര്‍ണ്ണ മനസ്സോടെ പരിശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ് നിങ്ങള്‍ ചെയ്യേണ്ടത്.

സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനം, ചുമതല ഏറ്റെടുക്കുന്നതില്‍ പങ്കാളിത്തം, സമ്മര്‍ദ്ദങ്ങളിലും തീരുമാനമെടുക്കാനുള്ള ശേഷി, നേതൃത്വം എന്നിങ്ങനെയുള്ള ജോലി സ്ഥലത്തെ മൂല്യങ്ങള്‍ സ്‌പോര്‍ട്‌സ് പഠിപ്പിക്കുന്നു. സ്‌പോര്‍ട്‌സിലൂടെ ലഭിക്കുന്ന സമയ നിയന്ത്രണം, മാനസിക ദൃഢത, ലക്ഷ്യ കേന്ദ്രീകരണം തുടങ്ങിയ ഗുണങ്ങള്‍ ജീവിത വിജയത്തിനും സഹായിക്കുന്നു. ‘ആരോഗ്യമുള്ള ശരീരത്തിനുള്ളിലെ ആരോഗ്യമുള്ള മനസ്സ്’ എന്ന അവസ്ഥ സംജാതമാകുന്നതോടെ സ്‌പോര്‍ട്‌സ് നല്‍കുന്ന മേന്മകള്‍ ജീവിതത്തിന്റെ മറ്റ് മേഖലകളിലേക്ക് കവിഞ്ഞൊഴുകും.

ഒരു കായിക താരമെന്ന നിലയ്ക്കുള്ള കരിയര്‍ നേട്ടങ്ങള്‍ പ്രതിഭയുമായി ബന്ധപ്പെട്ടത് ആയിരിക്കണമെന്നില്ല. ശ്രദ്ധക്കും പ്രതിബദ്ധതക്കും ഇക്കാര്യത്തില്‍ വലിയ പങ്ക് ഉണ്ടാനും. നിരാശ, തിരസ്‌കരണം, തിരിച്ചടികള്‍ എന്നിവയെ മറികടക്കാന്‍ സ്‌പോര്‍ട്ട്‌സ് നിങ്ങളെ സഹായിക്കും. സ്വന്തം കാലില്‍ നില്‍ക്കാല്‍ കെല്‍പ്പുള്ളിടത്തോളം കാലം അത് നിങ്ങളെ ശക്തരാക്കും. മാത്രമല്ല നിങ്ങളെ അവസരങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

പഠനേതര പ്രവര്‍ത്തനങ്ങിള്‍ നിന്ന് നിങ്ങള്‍ പഠിക്കുകയും പ്രായോഗികമാക്കുകയും ചെയ്ത പ്രധാന വൈദഗ്ധ്യങ്ങള്‍ വ്യക്തിവിവരണത്തിന്റെ ഭാഗമായി ഉയര്‍ത്തിക്കാട്ടുന്നത് സമര്‍ഥമായ നീക്കമായിരിക്കും. കളിക്കളത്തില്‍ നിങ്ങള്‍ ചെലവിച്ച സമയം കൂടി നിങ്ങളുടെ ‘റെസ്യൂമെ’യില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഫയലുകള്‍ ഇന്റര്‍നെറ്റിലൂടെ അയക്കുന്നതിന് മുന്‍പ് ഉറപ്പാക്കുക. സ്‌പോര്‍ട്‌സ് നിങ്ങളെ പഠിപ്പിച്ച മികവുകള്‍ കോര്‍ത്തെടുത്താല്‍ ഒരു തൊഴില്‍ ദാതാവിന്റെ ശ്രദ്ധ ആകര്‍ഷിക്കാനാവുമെന്ന് ഉറപ്പ്.

മാനവ് രച്‌ന എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ വൈസ് പ്രസിഡന്റാണ് ലേഖകന്‍

Comments

comments

Categories: Motivation, Slider