ഫുഡ്പാണ്ട ഇന്ത്യ 400 കോടി ചെലവഴിക്കും

ഫുഡ്പാണ്ട ഇന്ത്യ 400 കോടി ചെലവഴിക്കും

ന്യൂഡെല്‍ഹി: എഎന്‍ഐ ടെക്‌നോളജീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനമായ ഫുഡ്പാണ്ട ഇന്ത്യ തങ്ങളുടെ ലോജിസ്റ്റിക്‌സ്, ഡെലിവറി പ്രവര്‍ത്തനങ്ങളുടെയും ടെക്‌നോളജി ശേഷിയുടെയും വികസനത്തിനുമായി 12 മാസത്തിനുള്ളില്‍ 400 കോടി രൂപ ചെലവഴിക്കാന്‍ പദ്ധതിയിടുന്നു. കഴിഞ്ഞ ഡിസംബറില്‍ ഡെലിവറി ഹീറോ ഗ്രൂപ്പില്‍ നിന്ന് കാബ് സേവനദാതാക്കളായ ഒലയുടെ മാതൃ കമ്പനിയായ എഎന്‍ഐ ടെക്‌നോളജീസ് 40 ദശലക്ഷം ഡോളറിനാണ് ഫുഡ്പാണ്ട ഇന്ത്യയെ ഏറ്റെടുത്തത്. ഫുഡ് ഡെലിവറി ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് ചുവടുവെച്ചുകൊണ്ട് സേവന വിഭാഗം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് എഎന്‍ഐ ഫുഡ്പാണ്ട ഇന്ത്യയെ സ്വന്തമാക്കുന്നത്.

ഫുഡ്പാണ്ട ഇന്ത്യയില്‍ 17,000 ഓളം റെസ്റ്റൊറന്റുകള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മികച്ച ടെക്‌നോളജി അടിത്തറയുള്ള പ്ലാറ്റ്‌ഫോം പങ്കാൡകളായ കമ്പനികള്‍ക്കും റെസ്റ്റോറന്റ്ുകള്‍ക്കും സുഗമമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതായും ഫുഡ്പാണ്ട ചീഫ് എക്‌സിക്യൂട്ടീവ് പ്രണയ് ജീവ്‌രാജ്ക പറഞ്ഞു. രാജ്യത്തെ 130 നഗരങ്ങളില്‍ സേവനം നല്‍കുന്ന ഫുഡ്പാണ്ട ഇന്ത്യയുടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയിലെ പങ്കാളിത്തം 50 ശതമാനമാണ്. പത്ത് നഗരങ്ങളിലേക്കുകൂടി സേവനം വ്യാപിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. കൂടാതെ ഡെലിവറി സേവനത്തിന്റെ കാര്യക്ഷമത ഉയര്‍ത്തുന്നതിനായി 25,000 ഡെലിവറി ജീവനക്കാരെയും ഫുഡ്പാണ്ട നിയമിക്കും -അദ്ദേഹം പറഞ്ഞു. ആലിബാബ ഗ്രൂപ്പ് പിന്തുണയ്ക്കുന്ന സൊമാറ്റോ, നാസ്‌പെര്‍ പിന്തുണയ്ക്കുന്ന സ്വിഗ്ഗി, യുബര്‍ ഈറ്റ്‌സ് എന്നിവരുമായിട്ടാണ് ഇന്ത്യന്‍ ഫുഡ് ഡെലിവറി വിപണിയില്‍ ഫുഡ്പാണ്ട മത്സരിക്കുന്നത്.

Comments

comments

Categories: Business & Economy