16 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ കരാറില്‍ എമിറേറ്റ്‌സ് ഒപ്പുവെച്ചു

16 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ കരാറില്‍ എമിറേറ്റ്‌സ് ഒപ്പുവെച്ചു

ദുബായ്: പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് 36 എയര്‍ബസ് എ380 എയര്‍ക്രാഫ്്റ്റുകള്‍ വാങ്ങാനുള്ള 16 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവെച്ചു. ജനുവരി മാസത്തില്‍ പ്രഖ്യാപിക്കപ്പെട്ടതായിരുന്നു ഡീല്‍ എങ്കിലും അത് പ്രാവര്‍ത്തികമായത് കഴിഞ്ഞ ദിവസമാണ്. 2020 ആകുമ്പോഴേക്കും ഡബിള്‍ ഡെക്കര്‍ പ്ലേനുകളുടെ ഡെലിവറി തുടങ്ങുമെന്ന് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനി വ്യക്തമാക്കി.

എമിറേറ്റ്‌സുമായുള്ള വമ്പന്‍ കരാര്‍ പ്രാവര്‍ത്തികമായില്ലെങ്കില്‍ എ380ന്റെ നിര്‍മാണം അവസാനിപ്പിക്കേണ്ടി വരുമെന്ന് എയര്‍ബസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കരാറില്‍ ഒപ്പിടുന്നതിനോട് അനുബന്ധിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വോര്‍ഡ് ഫിലിപ്പും എമിറേറ്റ്‌സ് ചെയര്‍മാന്‍ ഷേഖ് അഹമ്മദ് ബിന്‍ സയിദ് അല്‍ മക്തൂമും തമ്മില്‍ ചര്‍ച്ച നടത്തി. ഫ്രാന്‍സും യുഎഇയും തമ്മിലുള്ള വ്യാമോയാന സേവനങ്ങളെ അധികരിച്ചായിരുന്നു ചര്‍ച്ച.

Comments

comments

Categories: Arabia