‘അടുത്ത 5 വര്‍ഷത്തേക്ക് യുഎഇയില്‍ വാറ്റ് നിരക്ക് കൂട്ടില്ല’

‘അടുത്ത 5 വര്‍ഷത്തേക്ക് യുഎഇയില്‍ വാറ്റ് നിരക്ക് കൂട്ടില്ല’

ദുബായ്: സമീപ ഭാവിയിലൊന്നും തന്നെ മൂല്യവര്‍ധിത നികുതി(വാറ്റ്) യുടേയോ എക്‌സൈസ് ടാക്‌സിന്റെയോ നിരക്ക് കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സാമ്പത്തിക കാര്യ സഹമന്ത്രി ഒബയ്ദ് അല്‍ തയര്‍.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് നികുതി നിരക്കുകളില്‍ യാതൊരു വിധ വര്‍ധനയുമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വരുമാന നികുതി കൊണ്ടുവരാനുള്ള ഒരു നിയമപരമായ തീരുമാനവും ഇല്ലെന്ന് അല്‍ തയര്‍ വ്യക്തമാക്കി. എന്നാല്‍ കോര്‍പ്പറേറ്റ് നികുതി അവതരിപ്പിക്കുന്നതിനെക്കുറിച്ച് തങ്ങള്‍ പഠിച്ചുവരികയാണെന്ന് അല്‍ തയര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയില്‍ എസ് & റിപ്പോര്‍ട്ട് വെളിപ്പെടുത്തിയതനുസരിച്ച് ചില ഗള്‍ഫ് രാജ്യങ്ങള്‍ വാറ്റ് നിരക്കില്‍ ഇരട്ടി വരെ വര്‍ധന വരുത്താന്‍ സാധ്യതയുണ്ടെന്നാണ്. വരുമാനം വൈവിധ്യവല്‍ക്കരിക്കുന്നതിനും നികുതി ശേഷി കൂട്ടുന്നതിനുമുള്ള ശരിയായ ചുവടുകളിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്.

എണ്ണയുടെ വിലക്കുറവ് എണ്ണ കയറ്റുമതിക്കാരായ അറബ് രാജ്യങ്ങളുടെ സാമ്പത്തിക നിലയെ ബാധിച്ചിട്ടുണ്ട്. അതേ സമയം ഇറക്കുമതിക്കാര്‍ കടം, തൊഴിലില്ലായ്മ, സംഘര്‍ഷങ്ങള്‍, തീവ്രവാദം, അഭയാര്‍ത്ഥികളുടെ ഒഴുക്ക്് തുടങ്ങിയ പ്രശ്‌നങ്ങളുമായി പടവെട്ടുകയാണ്. ഊര്‍ജ സബ്‌സിഡികള്‍ തുടരുന്നതില്‍ ഒരു ന്യായീകരണവും പറയാനാവില്ല. ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സിലിലെ ആറു അംഗരാജ്യങ്ങളും മറ്റ് പല അറബ് രാജ്യങ്ങളും അടുത്ത കാലങ്ങളില്‍ ഊര്‍ജ സബ്‌സിഡികള്‍ കുറച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അവരുടെ ചെലവ് വര്‍ധിച്ചു തന്നെയാണ് നില്‍ക്കുന്നത്.

Comments

comments

Categories: Arabia
Tags: uae tax, uae vat

Related Articles