ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: ഹരിത കേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. പരിസ്ഥിതി ശാസ്ത്രം, ഭൗമ ശാസ്ത്രം, സോഷ്യോളജി, സാമൂഹ്യസേവനം,തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി, എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ പിജി ഡിപ്ലോമ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കുമാണ് അപേക്ഷിക്കാനാവുന്നത്. മേല്‍പറഞ്ഞ എല്ലാ വിഷയങ്ങള്‍ക്കും 60 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോ ഉള്ളവര്‍ക്ക് മുന്‍ഗണന. മൂന്ന് മാസമാണ് കാലാവധിയെങ്കിലും ആറ് മാസം വരെ ദീര്‍ഘിപ്പിക്കാവുന്ന രീതിയിലാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പതിനാല് ജില്ലാ മിഷന്‍ ഓഫീസുമായും ഹരിത കേരളം സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്.

അതത് രംഗത്തെ വിദഗ്ധര്‍ പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപന്‍ഡും നല്‍കും. എഴുത്ത്പരീക്ഷ/അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. താല്‍പ്പര്യവും യോഗ്യതയുമുള്ളവര്‍, ഹരിത കേരളം മിഷന്‍, റ്റിസി2/3271 (3),(4),’ഹരിതം’, കുട്ടനാട് ലെയിന്‍, പട്ടം പാലസ് പിഒ, തിരുവനന്തപുരം04 എന്ന വിലാസത്തില്‍ ഈമാസം 20ന് മുമ്പ് ബയോഡേറ്റ സഹിതം അപേക്ഷിക്കണം. കവറിന് പുറത്ത് ‘ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനുള്ള അപേക്ഷ’എന്ന് വ്യക്തമാക്കണം. വിശദ വിവരങ്ങള്‍ക്ക് www.haritham.kerala.gov.in.

Comments

comments

Categories: Education

Related Articles