ആമസോണ്‍ പുതിയ ഡെലിവറി സേവനം പരീക്ഷിക്കുന്നു

ആമസോണ്‍ പുതിയ ഡെലിവറി സേവനം പരീക്ഷിക്കുന്നു

സീട്ടില്‍: ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍ പുതിയ ഡെലിവറി സേവനം പരീക്ഷിക്കുന്നു. ഷിപ്പ് വിത്ത് ആമസോണ്‍, ഷിപ്പിംഗ് വിത്ത് ആമസോണ്‍ എന്നിങ്ങനെ രണ്ടു പേരുകളില്‍ അറിയപ്പെടുന്ന പരീക്ഷണം വിജയമാകുകയാണെങ്കില്‍ യുഎസിലെ പ്രമുഖ കൊറിയര്‍ കമ്പനികളും ആമസോണിന്റെ പങ്കാളികളുമായ യുണൈറ്റെഡ് പാര്‍സെല്‍ സര്‍വീസ്, ഫെഡ്എക്‌സ് തുടങ്ങിയവര്‍ നിറവേറ്റുന്ന പല ഡെലിവറി സേവനങ്ങളും പുതിയ സംവിധാനത്തിലൂടെ നിറവേറ്റാനാകും.

ആമസോണില്‍ വിപണനം നടക്കുന്ന കമ്പനികളില്‍ നിന്ന് കമ്പനി കൊറിയര്‍ സാധനങ്ങള്‍ ശേഖരിച്ച് ആമസോണ്‍ വെയര്‍ഹൗസില്‍ എത്തിക്കും. ഇവ പിന്നീട് യുപിഎസ് ഫെഡ്എക്‌സ് മറ്റ് കമ്പനികളുടെ വെയര്‍ഹൗസിലേക്ക് എത്തിക്കും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പരീക്ഷണം ആരംഭിക്കുന്ന ഡെലിവറി സേവന പദ്ധതിയില്‍ ലോസ് ഏഞ്ചല്‍സിലെ ആമസോണ്‍ വില്‍പ്പനക്കാരെയാണ് തുടക്കത്തില്‍ ഉള്‍പ്പെടുത്തുക. ക്രമേണ പ്രമുഖരായ ചരക്കുനീക്ക കമ്പനികളുമായി സഹകരിച്ച് സേവനം കൂടുതല്‍ വ്യാപിപ്പിക്കും. പ്രൊജക്റ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആമസോണ്‍ വെളിപ്പെടുത്തിയിട്ടില്ല.

Comments

comments

Categories: Business & Economy