നേരിട്ട് പണം നിറക്കാനുള്ള സൗകര്യമൊരുക്കി ആമസോണ്‍ പേ

നേരിട്ട് പണം നിറക്കാനുള്ള സൗകര്യമൊരുക്കി ആമസോണ്‍ പേ

കൊച്ചി: ആമസോണിന്റെ ഇ-വാലറ്റായ ആമസോണ്‍ പേയില്‍ നേരിട്ട് പണം നിറക്കാനുള്ള സൗകര്യത്തിന് തുടക്കം. നിലവില്‍ ബാങ്ക് എക്കൗണ്ട് വഴിയോ, ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് വഴിയോ ആണ് പണം നിറച്ചിരുന്നത്. ആമസോണ്‍ വഴി കാഷ് ഓണ്‍ ഡെലിവറി വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍, ഡെലിവറി ചെയ്യാനായി എത്തുന്ന ആള്‍ വഴി പണം നിറക്കാം. 10000 രൂപ വരെ ഇങ്ങനെ ആമസോണ്‍ പേ ബാലന്‍സ് നില നിര്‍ത്താം. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് വിപുലീകരിക്കാനുള്ള സര്‍ക്കാര്‍ നയത്തിന് അനുസൃതമായാണ് ആമസോണ്‍ പേ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ന് ദശലക്ഷ കണക്കിന് ഉപഭോക്താക്കള്‍ക്ക് ഗുണകരമായ രീതിയില്‍ ആമസോണ്‍ പേ പ്രവര്‍ത്തിക്കുന്നു.

ആമസോണ്‍ കാഷ് ഓണ്‍ ഡെലിവറി സേവനം ലഭ്യമായ എല്ലാ പിന്‍കോഡുകളിലും പണം നിറക്കാനുള്ള സംവിധാനം ലഭ്യമാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് താല്‍പ്പര്യം കാണിക്കുന്ന ഉപഭോക്താക്കള്‍ക്ക് സേവനം എത്തിക്കുന്നതിന്് പ്രതിജ്ഞാബദ്ധമാണെന്ന് ആമസോണ്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ തന്നെ ആമസോണ്‍ പേയില്‍ പണം നിറക്കാനും അതിന് ശേഷം ഡിജിറ്റല്‍ പണമിടപാട് നടത്താനുമുള്ള സാഹചര്യമാണ് പുതിയതായി ഒരുക്കിയിരിക്കുന്നതെന്ന് ആമസോണ്‍ പേ ഡയറക്്റ്റര്‍ മഹേന്ദ്ര നേരൂര്‍ക്കര്‍ പറഞ്ഞു. ആമസോണിന്റെ മൂന്നില്‍ ഒന്ന് ഉപഭോക്താക്കളും ഈ സേവനം ഉപയോഗിച്ച് തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് ഒറ്റ ക്ലിക്കിലൂടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ആമസോണ്‍ പേ പ്രദാനം ചെയ്യുന്നത്. ആമസോണ്‍ പേ ബാലന്‍സിലൂടെ എളുപ്പത്തിലുള്ള റീ ഫണ്ടിംഗും സാധ്യമാക്കുന്നു. ബാങ്ക് എക്കൗണ്ട് വഴിയോ, ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഉള്ള ഇടപാടുകളില്‍ നടക്കുന്ന റീഫണ്ടിംഗിനേക്കാള്‍ വേഗത്തില്‍ ആമസോണ്‍ പേ ബാലന്‍സിലൂടെ നടക്കും. ഇടപാടുകള്‍ക്ക് ശേഷമുളള ബാലന്‍സ് തുക ഓണ്‍ലൈന്‍ സ്റ്റേറ്റ്‌മെന്റായി ലഭിക്കും.

Comments

comments

Categories: Business & Economy