ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ച് യൂണിറ്റി വണ്‍ ഇലക്ട്രിക് കാര്‍

ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ച് യൂണിറ്റി വണ്‍ ഇലക്ട്രിക് കാര്‍

പ്രീ-ബുക്കിംഗ് ആരംഭിച്ചു, ആയിരം രൂപ നല്‍കി ബുക്കിംഗ് നടത്താം ; 2020 ല്‍ ഇന്ത്യയില്‍ പുറത്തിറക്കും

ഗ്രേറ്റര്‍ നോയ്ഡ : സ്വീഡിഷ് ഇലക്ട്രിക് കാര്‍ സ്റ്റാര്‍ട്ടപ്പായ യൂണിറ്റി കാര്‍സ് യൂണിറ്റി വണ്‍ എന്ന ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റ് അനാവരണം ചെയ്തു. കാറിന്റെ ആഗോള അരങ്ങേറ്റം യൂറോപ്പില്‍ നേരത്തെ നടത്തിയിരുന്നു. യൂറോപ്പില്‍ കാറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 5 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കാര്‍ 2020 ല്‍ ഇന്ത്യയില്‍ പുറത്തിറക്കും.

ഇലക്ട്രിക് കാറിന്റെ ചില പാര്‍ട്‌സുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുമെങ്കിലും പവര്‍ട്രെയ്ന്‍ പോലുള്ള പ്രധാന വാഹനഘടകങ്ങള്‍ സ്വീഡനില്‍നിന്ന് ഇറക്കുമതി ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയില്‍ ബ്രാന്‍ഡ് അവതരിപ്പിക്കുന്നതിനുള്ള ഉചിതമായ സമയം ഇതാണെന്ന് യൂണിറ്റി കാര്‍സ് വിശ്വസിക്കുന്നു. കാറില്‍ വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യമുണ്ടായിരിക്കും. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതുപോലെ എളുപ്പത്തില്‍ യൂണിറ്റി വണ്‍ ചാര്‍ജ് ചെയ്യാമെന്ന് സ്വീഡിഷ് കമ്പനി അറിയിച്ചു.

24 കിലോവാട്ട്അവര്‍ ബാറ്ററി പാക്കാണ് യൂണിറ്റി വണ്ണില്‍ നല്‍കിയിരിക്കുന്നത്. സീമെന്‍സില്‍നിന്ന് വാങ്ങിയ ഗല്ലിയോ മോട്ടോര്‍ റിയര്‍ ആക്‌സിലില്‍ ഘടിപ്പിച്ചിരിക്കുന്നു. നിലവിലെ വോള്‍വോ എക്‌സ്‌സി 90 പ്ലഗ്-ഇന്‍ കാര്‍ ഇതേ മോട്ടോറാണ് ഉപയോഗിക്കുന്നത്.

മുന്നിലെ വിന്‍ഡ്‌സ്‌ക്രീനില്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് പ്രധാന സവിശേഷത. വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യമുണ്ടായിരിക്കും. 7.14 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വില

മുന്നിലെ വിന്‍ഡ്‌സ്‌ക്രീനില്‍ പൂര്‍ണ്ണമായും തെളിയുന്ന എച്ച്ഡി ഡിസ്‌പ്ലേയാണ് യൂണിറ്റി വണ്‍ ഇലക്ട്രിക് കാറിന്റെ ഏറ്റവും പ്രധാന സവിശേഷത. എന്നാല്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന മോഡലില്‍ ഈ ഫീച്ചര്‍ ഓപ്ണലായിരിക്കും. 30,000-40,000 രൂപ അധികം വില വരും. ലെവല്‍ 5 ഓട്ടോണമസ് കഴിവുകള്‍ ഉള്ളതാണ് യൂണിറ്റി വണ്‍. എന്നാല്‍ വില കൂടുമെന്നതിനാല്‍ ഈ ഫീച്ചര്‍ ഇല്ലാതെയാകും ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 7.14 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto