പുതിയ പെയിന്റ് സ്‌കീമില്‍ ടാറ്റ നെക്‌സോണ്‍ എഎംടി

പുതിയ പെയിന്റ് സ്‌കീമില്‍ ടാറ്റ നെക്‌സോണ്‍ എഎംടി

എഎംടി വേരിയന്റുകള്‍ ഈ വര്‍ഷം പുറത്തിറക്കും. നെക്‌സോണിന്റെ എക്‌സ്ഇസഡ് എന്ന ടോപ് വേരിയന്റില്‍ മാത്രമേ എഎംടി നല്‍കൂ

ഗ്രേറ്റര്‍ നോയ്ഡ : നെക്‌സോണ്‍ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ എഎംടി വേരിയന്റ് (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍) ടാറ്റ മോട്ടോഴ്‌സ് പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിച്ച എസ്‌യുവിയുടെ മാന്വല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റുകള്‍ മാത്രമാണ് നിലവില്‍ ലഭിക്കുന്നത്. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍, ഓള്‍-ന്യൂ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഡീസല്‍ എന്‍ജിന്‍ എന്നിവയില്‍ എഎംടി യൂണിറ്റ് നല്‍കും. ഈ വര്‍ഷം തന്നെ എഎംടി വേരിയന്റുകള്‍ പുറത്തിറക്കും.

എഎംടി വേര്‍ഷന്‍ കൂടാതെ, പുതിയ എറ്റ്‌ന ഓറഞ്ച് പെയിന്റ് സ്‌കീം നല്‍കിയ നെക്‌സോണ്‍ എഎംടി കൂടി ടാറ്റ മോട്ടോഴ്‌സ് പ്രദര്‍ശിപ്പിച്ചു. ഇറ്റലിയില്‍ സിസിലിയുടെ കിഴക്കേ തീരത്തുള്ള സജീവ അഗ്നിപര്‍വ്വതമാണ് എറ്റ്‌ന. നെക്‌സോണിന്റെ എക്‌സ്ഇസഡ് എന്ന ടോപ് വേരിയന്റില്‍ മാത്രമേ എഎംടി നല്‍കൂ. 6 സ്പീഡ് ട്രാന്‍സ്മിഷനായിരിക്കും. ഗതാഗത കുരുക്കുകളില്‍ എളുപ്പത്തില്‍ ഡ്രൈവ് ചെയ്യുന്നതിന് ക്രീപ് മോഡ് ഫംഗ്ഷന്‍ സഹായിക്കും. ഹില്‍ അസ്സിസ്റ്റാണ് മറ്റൊരു ഫീച്ചര്‍. നെക്‌സോണ്‍ എഎംടിയില്‍ മാന്വല്‍ മോഡും ഉണ്ടായിരിക്കും.

പുതിയ എറ്റ്‌ന ഓറഞ്ച് പെയിന്റ് സ്‌കീമിലുള്ള നെക്‌സോണ്‍ എഎംടി കൂടി പ്രദര്‍ശിപ്പിച്ചു

മാന്വല്‍ വേരിയന്റുകളേക്കാള്‍ മറ്റ് മാറ്റങ്ങള്‍ നെക്‌സോണ്‍ എഎംടിയില്‍ ഇല്ല. ഇക്കോ, സിറ്റി, സ്‌പോര്‍ട് മോഡുകള്‍ തുടര്‍ന്നും ലഭിക്കും. മാന്വല്‍ വേരിയന്റുകളേക്കാള്‍ 35,000-40,000 രൂപ കൂടുതലായിരിക്കും നെക്‌സോണ്‍ എഎംടിയുടെ വിലയെന്ന് കരുതുന്നു. ഫോഡ് ഇക്കോസ്‌പോര്‍ട് പെട്രോള്‍ ഡിസിടി, മഹീന്ദ്ര ടിയുവി 300 എഎംടി എന്നിവയാണ് എതിരാളികള്‍. വിറ്റാര ബ്രെസ്സയുടെ ഓട്ടോമാറ്റിക് വേരിയന്റ് ഭാവിയില്‍ മാരുതി സുസുകി അവതരിപ്പിച്ചേക്കും.

Comments

comments

Categories: Auto