ദര്‍ശനമരുളി സുസുകിയുടെ ഇ-സര്‍വൈവര്‍ കണ്‍സെപ്റ്റ്

ദര്‍ശനമരുളി സുസുകിയുടെ ഇ-സര്‍വൈവര്‍ കണ്‍സെപ്റ്റ്

നാല് ഇന്‍-വീല്‍ ഇലക്ട്രിക് മോട്ടോറുകളിലാണ് റൂഫ് ഇല്ലാത്ത, 2 സീറ്റര്‍, 4 വീല്‍ ഡ്രൈവ് വാഹനമായ സുസുകി ഇ-സര്‍വൈവര്‍ വരുന്നത്

ഗ്രേറ്റര്‍ നോയ്ഡ : സുസുകിയുടെ ഇ-സര്‍വൈവര്‍ കണ്‍സെപ്റ്റ് ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്തു. വിചിത്രമായ എസ്‌യുവിയാണ് ഇ-സര്‍വൈവര്‍. സുസുകി ജിമ്‌നി, വിറ്റാര എന്നിവയുടെ വിജയത്തില്‍ ആവേശം ഉള്‍ക്കൊണ്ടാണ് സുസുകി ഇ-സര്‍വൈവര്‍ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇ-സര്‍വൈവര്‍ വൈദ്യുതി ഉപയോഗിച്ച് ഓടുന്ന വാഹനമാണ്.

നാല് ഇന്‍-വീല്‍ ഇലക്ട്രിക് മോട്ടോറുകളിലാണ് സുസുകി ഇ-സര്‍വൈവര്‍ വരുന്നത്. റൂഫ് ഇല്ലാത്ത, 2 സീറ്റര്‍, 4 വീല്‍ ഡ്രൈവ് വാഹനമാണ് ഇ-സര്‍വൈവര്‍. മുന്‍, പിന്‍ ആക്‌സിലുകള്‍ക്കുശേഷമുള്ള ഓവര്‍ഹാംഗുകളുടെ നീളം വളരെ കുറവാണ്. ഇ-സര്‍വൈവര്‍ കണ്‍സെപ്റ്റിന്റെ കോംപാക്റ്റ്‌നെസ്സാണ് ഇത് കാണിക്കുന്നത്. വീല്‍ ആര്‍ച്ചുകള്‍ കാണാനില്ല.

ഇലക്ട്രിക്കലായി വാഹനത്തിലുള്ളിലേക്ക് ചേര്‍ത്തുവെയ്ക്കാവുന്ന റണ്ണിംഗ് ബോര്‍ഡുകള്‍ അഥവാ ഫൂട്ട്‌ബോര്‍ഡുകള്‍ സവിശേഷതയാണ്. സുസുകി ജിമ്‌നിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഫ്രണ്ട് ഫേഷ്യ ആധുനികമാണ്. എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ വൃത്താകൃതിയിലുള്ളതാണ്. 5 സ്ലോട്ട് ഗ്രില്ല് ഇല്യുമിനേറ്റഡും.

ഫ്‌ളാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലില്‍ സ്‌ക്രീന്‍ കാണാം. പാസഞ്ചറിനായി ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. സീറ്റുകളില്‍ രണ്ട് ചെറിയ സ്‌ക്രീനുകള്‍ വേറെയും കാണാം

കാറിന്റെ ഡിസൈന്‍ പോലെ തന്നെ കാബിന്‍ വളരെ രസകരമാണ്. പൂര്‍ണ്ണ വീതിയില്‍ ഹെഡ്-അപ് ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. ഫ്‌ളാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലില്‍ സ്‌ക്രീന്‍ കാണാം. സെന്റര്‍ കണ്‍സോളിലെ ഡിസ്‌പ്ലേയില്‍ 3ഡി ലേഔട്ടില്‍ നിരവധി ഇന്‍ഫര്‍മേഷന്‍ ലഭിക്കും. പാസഞ്ചറിനായി അതാ വീണ്ടും ഡിസ്‌പ്ലേ. സീറ്റുകളില്‍ രണ്ട് ചെറിയ സ്‌ക്രീനുകള്‍ വേറെയും കാണാം. സ്പീക്കറുകളും എയര്‍ കണ്ടീഷണിംഗ് ഡക്റ്റുകളും സീറ്റുകളില്‍ത്തന്നെ നല്‍കിയിരിക്കുന്നു.

Comments

comments

Categories: Auto