മഹീന്ദ്ര ബാഡ്ജില്‍ പുതിയ സാംഗ്‌യോംഗ് റെക്‌സ്ടണ്‍

മഹീന്ദ്ര ബാഡ്ജില്‍ പുതിയ സാംഗ്‌യോംഗ് റെക്‌സ്ടണ്‍

മഹീന്ദ്ര എസ്‌യുവി ലൈനപ്പിലെ ഫ്‌ളാഗ്ഷിപ്പ് വാഹനമായിരിക്കും ഈ റെക്‌സ്ടണ്‍

ഗ്രേറ്റര്‍ നോയ്ഡ : മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതു തലമുറ സാംഗ്‌യോംഗ് റെക്‌സ്ടണ്‍ പ്രദര്‍ശിപ്പിച്ചു. മഹീന്ദ്ര ബാഡ്ജിലാണ് എസ്‌യുവി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പുതിയ പേരിലായിരിക്കും ജി4 റെക്‌സ്ടണ്‍ ഇന്ത്യയില്‍ പുറത്തിറക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. സ്‌റ്റൈല്‍, നിലവാരം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളില്‍ സാംഗ്‌യോംഗിന്റെ ജി4 റെക്‌സ്ടണ്‍ ആഗോളതലത്തില്‍ വ്യാപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഓഫ്-റോഡ് കഴിവും മികച്ചതുതന്നെ.

2018-19 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ മഹീന്ദ്ര ബാഡ്ജിലുള്ള ഈ പുതിയ റെക്‌സ്ടണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് മഹീന്ദ്ര എസ്‌യുവി ലൈനപ്പിലെ ഫ്‌ളാഗ്ഷിപ്പ് വാഹനമായിരിക്കും ഈ റെക്‌സ്ടണ്‍. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡവര്‍, ഇസുസു എംയു-എക്‌സ് എന്നിവയ്‌ക്കെതിരെ ഫുള്‍-സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ മഹീന്ദ്രയെ പ്രതിനിധീകരിക്കുന്നത് ഈ വാഹനമായിരിക്കും.

ഇന്ത്യയില്‍ പുറത്തിറക്കുന്ന ജി4 റെക്‌സ്ടണില്‍ 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്‍ജിനായിരിക്കും നല്‍കുന്നത്. 178 ബിഎച്ച്പിയും പരമാവധി 420 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് ഈ എന്‍ജിന്‍. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും. ആഗോളതലത്തില്‍ 222 ബിഎച്ച്പി പുറപ്പെടുവിക്കുന്ന 2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് സാംഗ്‌യോംഗ് നല്‍കുന്നത്.

എച്ച്‌ഐഡി (ഹൈ-ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ്) ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍ (ഡിആര്‍എല്‍), ഇലക്ട്രിക് സണ്‍റൂഫ്, ഡുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ജിപിഎസ്, നാവിഗേഷന്‍ സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ പ്രീമിയം ഫീച്ചറുകളാല്‍ ജി4 റെക്‌സ്ടണ്‍ അഭിമാനിക്കുന്നു.

സ്‌റ്റൈല്‍, നിലവാരം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളില്‍ സാംഗ്‌യോംഗിന്റെ ജി4 റെക്‌സ്ടണ്‍ ആഗോളതലത്തില്‍ വ്യാപക പ്രശംസ പിടിച്ചുപറ്റിയിരുന്നു

ഒമ്പത് എയര്‍ബാഗുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് തുടങ്ങി സുരക്ഷ ഫീച്ചറുകള്‍ നിരവധിയാണ്. ഉന്നത നിലവാരം പ്രകടിപ്പിക്കുന്നതാണ് ഇന്റീരിയര്‍. സോഫ്റ്റ്-ടച്ച് പ്ലാസ്റ്റിക്കുകള്‍, പ്രീമിയം കൊന്യാക്ക് ബ്രൗണ്‍ ലെതര്‍ കാബിനില്‍ എല്ലായിടത്തും നല്‍കിയിരിക്കുന്നു. പുതിയ ക്രോം ഗ്രില്ല്, വ്യത്യസ്ത അലോയുകള്‍ തുടങ്ങി ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാണ് എസ്‌യുവി ഓട്ടോ എക്‌സ്‌പോയില്‍ എത്തിച്ചിരിക്കുന്നത്.

Comments

comments

Categories: Auto