കരഘോഷം ഏറ്റുവാങ്ങി ഹോണ്ട പിസിഎക്‌സ് ഇലക്ട്രിക് കണ്‍സെപ്റ്റ്

കരഘോഷം ഏറ്റുവാങ്ങി ഹോണ്ട പിസിഎക്‌സ് ഇലക്ട്രിക് കണ്‍സെപ്റ്റ്

ഹോണ്ട പിസിഎക്‌സ് 150 യുടെ ഇലക്ട്രിക് വേര്‍ഷനാണ് പുതിയ ഹോണ്ട പിസിഎക്‌സ്

ഗ്രേറ്റര്‍ നോയ്ഡ : ഹോണ്ട പിസിഎക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. ഹോണ്ട പിസിഎക്‌സ് 150 യുടെ ഇലക്ട്രിക് വേര്‍ഷനാണ് പുതിയ ഹോണ്ട പിസിഎക്‌സ്. ഹോണ്ട സ്വതന്ത്രമായി വികസിപ്പിച്ച ഹൈ-ഔട്ട്പുട്ട് മോട്ടോറാണ് സ്‌കൂട്ടറില്‍ നല്‍കിയിരിക്കുന്നത്. റിമൂവബിള്‍ ലിഥിയം-അയണ്‍ ബാറ്ററിയാണ് ഹോണ്ട പിസിഎക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകത. ഹോണ്ട മൊബീല്‍ പവര്‍ പാക്ക് എന്ന് കമ്പനി ഇതിനെ വിളിക്കുന്നു. അതായത് ബാറ്ററി പാക്ക് അഴിച്ചെടുത്ത് ചാര്‍ജ് ചെയ്യാനും കഴിയും.

ഹോണ്ട പിസിഎക്‌സ് ഇലക്ട്രിക് കണ്‍സെപ്റ്റ് ഇതാദ്യമായല്ല പൊതുയിടത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ലോസ് ആഞ്ജലസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ പിസിഎക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ അനാവരണം ചെയ്തിരുന്നു. 0.98 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. കൂടുതല്‍ വിശദാംശങ്ങളും ടെക്‌നിക്കല്‍ കാര്യങ്ങളും ഹോണ്ട വെളിപ്പെടുത്തിയില്ല.

റിമൂവബിള്‍ ലിഥിയം-അയണ്‍ ബാറ്ററിയാണ് ഹോണ്ട പിസിഎക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകത. ബാറ്ററി പാക്ക് അഴിച്ചെടുത്ത് ചാര്‍ജ് ചെയ്യാനും കഴിയും. ജപ്പാന്‍ ഉള്‍പ്പെടെ നിരവധി ഏഷ്യന്‍ വിപണികളില്‍ സ്‌കൂട്ടര്‍ ഈ വര്‍ഷം പുറത്തിറക്കും

ജപ്പാന്‍ ഉള്‍പ്പെടെ നിരവധി ഏഷ്യന്‍ വിപണികളില്‍ ഈ വര്‍ഷം സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഈ വിപണികളില്‍ ഇന്ത്യയുണ്ടാകുമോയെന്ന് ഉറപ്പില്ല. ഹോണ്ട മൊബീല്‍ പവര്‍ പാക്ക് ടെക്‌നോളജി വിശദീകരിക്കുന്നതിനാണ് പിസിഎക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഹോണ്ട പ്രധാനമായും ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

Comments

comments

Categories: Auto