ടിവിഎസ് സെപ്പെലിന്‍ ക്രൂസര്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

ടിവിഎസ് സെപ്പെലിന്‍ ക്രൂസര്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

അതിവേഗം സ്റ്റാര്‍ട്ടാകുന്നതിന് ബൈക്കില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ഐഎസ്ജി) നല്‍കിയിട്ടുണ്ട്

ഗ്രേറ്റര്‍ നോയ്ഡ : ഓട്ടോ എക്‌സ്‌പോയില്‍ സെപ്പെലിന്‍ എന്ന ക്രൂസര്‍ മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റ് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രദര്‍ശിപ്പിച്ചു. ടിവിഎസ്സിന്റെ ആദ്യ ക്രൂസര്‍ മോട്ടോര്‍സൈക്കിളായിരിക്കും സെപ്പെലിന്‍. കാഴ്ച്ചയില്‍ ദൃഢകായനും പേശീബലമുള്ളവനുമാണ് ഈ 220 സിസി കണ്‍സെപ്റ്റ്. നിര്‍മ്മിച്ച് വിപണിയിലെത്തിച്ചാല്‍ ബജാജ് അവഞ്ചര്‍ 220 ന്റെ മുട്ടുവിറയ്ക്കും.

അതിവേഗം സ്റ്റാര്‍ട്ടാകുന്നതിന് ബൈക്കില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ഐഎസ്ജി) നല്‍കിയിട്ടുണ്ടെന്ന് ടിവിഎസ് അറിയിച്ചു. 48 വോള്‍ട്ട് ലിഥിയം-അയണ്‍ ബാറ്ററിയും 1,200 വാട്ട് റീജനറേറ്റീവ് അസ്സിസ്റ്റ് മോട്ടോറും ബൈക്കിലുണ്ടാകും. ബൈക്കിന്റെ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതിന്, ആവശ്യമുള്ള സമയങ്ങളില്‍ 20 ശതമാനം അധികം ടോര്‍ക്ക് നല്‍കും.

സാധാരണ ക്രൂസര്‍ മോട്ടോര്‍സൈക്കിളുകളെപ്പോലെ റിലാക്‌സ്ഡ് സ്റ്റാന്‍സാണ് സെപ്പെലിന്‍ കണ്‍സെപ്റ്റിലും കാണുന്നത്. ബ്രൗണ്‍, മാറ്റ് ബ്ലാക്ക് നിറങ്ങളിലുള്ള ബൈക്ക് ഏവരുടെയും മനം കവരും. ഡിസൈന്‍ തികച്ചും സമകാലികമാണ്. റെട്രോ സ്‌റ്റൈല്‍ ഫ്യൂവല്‍ ടാങ്ക്, ഫഌറ്റ്-ട്രാക്ക് സ്റ്റൈല്‍ ഹാന്‍ഡില്‍ബാര്‍ എന്നിവ ലുക്ക് പിന്നെയും വര്‍ധിപ്പിച്ചിരിക്കുന്നു.

ലൈറ്റ്‌വെയ്റ്റ് സ്‌പോക് വീലുകളാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്. ടയറുകള്‍ ട്യൂബ്‌ലെസ് ആണ്. മുന്നില്‍ 41 എംഎം യുഎസ്ഡി ഫോര്‍ക്കുകള്‍, ഡുവല്‍ ചാനല്‍ എബിഎസ്, പിന്നില്‍ മോണോഷോക്ക് എന്നിവ ഫീച്ചറുകളില്‍പ്പെടുന്നു. ചെയിന്‍ അല്ല പകരം ബെല്‍റ്റിലാണ് ഫൈനല്‍ ഡ്രൈവ് നടക്കുക.

ബ്രൗണ്‍, മാറ്റ് ബ്ലാക്ക് നിറങ്ങളിലുള്ള ബൈക്ക് ഏവരുടെയും മനം കവരും. ചെയിന്‍ അല്ല പകരം ബെല്‍റ്റിലാണ് ഫൈനല്‍ ഡ്രൈവ്. ഹെഡ്‌ലാംപ് നസെല്ലില്‍ എച്ച്ഡി ആക്ഷന്‍ കാമറ കാണാം

എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ബയോ-ഇലക്ട്രിക് കീ, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഓണ്‍ലൈന്‍ കണക്റ്റിവിറ്റി എന്നിവയും സവിശേഷതകളാണ്. റൈഡിംഗ് സമയത്ത് നിങ്ങള്‍ക്ക് ഗോ-പ്രോയിഷ് ഷോട്ടുകള്‍ സമ്മാനിക്കുന്നതിന് എച്ച്ഡി ആക്ഷന്‍ കാമറ ഹെഡ്‌ലാംപ് നസെല്ലില്‍ കാണാം.

സ്ലീക്ക് മെറ്റല്‍ ബോഡി ക്രൂസറാണ് ടിവിഎസ് സെപ്പെലിന്‍. സ്ലീക്ക് ഔക്കെ ഫ്രണ്ട് ഫോര്‍ക്കുകള്‍, കോംപാക്റ്റ് ഹെഡ്‌ലാംപ് എന്നിവ ബൈക്കിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. അഗ്രസീവ് റൈഡിംഗ് ലുക്കാണ് ടിവിഎസ് സെപ്പെലിന്‍ റൈഡര്‍ക്ക് സമ്മാനിക്കുന്നത്. അതേസമയം 2-അപ് സീറ്റ്, താഴ്ന്ന ബാറുകള്‍, ഫീറ്റ് ഫോര്‍വേഡ് ഹൈവേ പെഗുകള്‍ എന്നിവ കംഫര്‍ട്ടബിള്‍ റൈഡിംഗിന് സഹായിക്കും.

Comments

comments

Categories: Auto