എന്‍ഐഐഎഫ് സിഎഫ്ഒ ആയി സൗരഭ് ജയ്ന്‍ ചുമതലയേറ്റു

എന്‍ഐഐഎഫ് സിഎഫ്ഒ ആയി സൗരഭ് ജയ്ന്‍ ചുമതലയേറ്റു

അഹമ്മദാബാദ്: നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എന്‍ഐഐഎഫ്) സിഎഫ്ഒ ആയി സൗരഭ് ജയ്ന്‍ ചുമതലയേറ്റു. അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയ്ക്കു വേണ്ടി വിഭവ -ധന സമാഹരണം നടത്താന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ എന്‍ഐഐഎഫ് രൂപീകരിച്ചിട്ടുള്ളത്.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി ഫണ്ട് ആക്റ്റിസിന്റെ സിഎഫ്ഒ ആയിരുന്നു സൗരഭ് ജയ്ന്‍. ഐഎസ്ബിയില്‍ നിന്നും എംബിഎ നേടിയ സൗരഭ് വിദഗ്ധനായ ഒരു ചാര്‍ട്ടേഡ് എക്കൗണ്ടന്റ് കൂടിയാണ്. ഏണസ്റ്റ് ആന്‍ഡ് യംഗില്‍ തന്റെ തൊഴില്‍ ജീവിതം അരംഭിച്ച അദ്ദേഹം എല്‍ജി ഇലക്ട്രോണിക്‌സിലും മാക്‌സ് ഇന്ത്യയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്വകാര്യ ഇക്വിറ്റി പ്രവര്‍ത്തനങ്ങള്‍, തന്ത്രപരമായ പദ്ധതികള്‍, നികുതി ഘടന, ട്രഷറി എന്നിവയിലെല്ലാം സമഗ്ര പരിചയമുള്ള സൗരഭ് എന്‍ഐഐഎഫില്‍ വിവിധ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യും.

രാജ്യത്തെ തുറമുഖ, ചരക്കുനീക്ക മേഖലയിലെ വികസന പദ്ധതികള്‍ക്കായി ഡിപി വേള്‍ഡും എന്‍ഐഐഎഫും ചേര്‍ന്നു 3 ബില്യണ്‍ ഡോളറിന്റെ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം അടുത്തിടെ രൂപീകരിച്ചിരുന്നു. ലോകത്തിലെ ചില വന്‍കിട സോവറിന്‍ ഫണ്ടുകള്‍ ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ എന്‍ഐഐഎഫുമായി പങ്കുചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ)യില്‍ നിന്നും 1 ബില്യണ്‍ ഡോളര്‍ ഫണ്ട് ഇതിനകം തന്നെ എന്‍ഐഐഎഫ് സ്വീകരിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy