മിസ് ഇന്ത്യ കൊച്ചി ഒഡീഷന്‍: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മിസ് ഇന്ത്യ കൊച്ചി ഒഡീഷന്‍: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കൊച്ചി : മിസ് ഇന്ത്യ കൊച്ചി ഒഡീഷന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഈമാസം 11ന് എറണാകുളം എംജി റോഡിലുള്ള സെന്റര്‍ സ്‌ക്വയര്‍ മാളിലെ എഫ്ബിബിയിലാണ്, കൊച്ചി ഒഡീഷന്‍. മിസ് ഇന്ത്യയുടെ 55-ാം പതിപ്പ് ഒട്ടേറെ പുതുമകള്‍ നിറഞ്ഞതാണ്. രാജ്യത്തെ 30 സംസ്ഥാനങ്ങളിലും നടത്തുന്ന ഒഡീഷനാണ് ഇത്തവണത്തെ പ്രത്യേകത. ഓരോ സംസ്ഥാനത്തുനിന്നും തെരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ മിസ് ഇന്ത്യ പട്ടത്തിനുവേണ്ടി, മുംബൈയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരയ്ക്കും.

കേരളത്തില്‍ നിന്നുള്ള മൂന്നു വിജയികള്‍ ബാംഗ്ലൂരില്‍ നടക്കുന്ന ദക്ഷിണമേഖല കിരീടധാരണ മത്സരത്തില്‍ പങ്കെടുക്കും. സൗത്ത് സോണില്‍ വിജയികളാകുന്ന മിസ് ഇന്ത്യ കേരള, മിസ് ഇന്ത്യ കര്‍ണാടക, മിസ് ഇന്ത്യ
തമിഴ്‌നാട്, മിസ് ഇന്ത്യ ആന്ധ്രാപ്രദേശ്, മിസ് ഇന്ത്യ തെലുങ്കാന എന്നിവര്‍ ജൂണ്‍ മാസത്തില്‍ മുംബൈയില്‍ നടക്കുന്ന ദേശീയ ഗ്രാന്‍ഡ് ഫിനാലെയിലെത്തും.

മത്സരാര്‍ത്ഥിയുടെ സംസ്ഥാനം ഏതെന്നു തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ്, നിലവില്‍ ജോലി ചെയ്യുന്നതോ പഠിക്കുന്നതോ ആയ സംസ്ഥാനത്തിന്റെ കറന്റ് സ്റ്റേറ്റ് സര്‍ട്ടിഫിക്കറ്റ്, നേറ്റീവ് സര്‍ട്ടിഫിക്കറ്റ്, എന്നിവ ഹാജരാക്കേണ്ടതാണ്. 5 അടി 5 ഇഞ്ചോ അതിനു മുകളിലോ ഉയരമുള്ളവര്‍ക്ക് അപേക്ഷിക്കാം. 18-25 വയസാണ് പ്രായപരിധി. ലോക സുന്ദരിപ്പട്ടത്തിലേയ്ക്കുള്ള വാതായനമാണ് മിസ് ഇന്ത്യ.

 

Comments

comments

Categories: Women