മുത്തൂറ്റ് ഗോള്‍ഡ് പോയിന്റ് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

മുത്തൂറ്റ് ഗോള്‍ഡ് പോയിന്റ് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി : മുത്തൂറ്റ് എക്‌സിം പ്രൈവറ്റ് ലിമിറ്റഡിന്റെ സംസ്ഥാനത്തെ പ്രഥമ ഗോള്‍ഡ് പോയിന്റ് സെന്റര്‍ എറണാകുളം എംജി, റോഡിലെ എവിഎസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. പഴയ സ്വര്‍ണം വാങ്ങി ശുദ്ധീകരിച്ചശേഷം സ്വര്‍ണ ബാറുകളാക്കി ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന ഗോള്‍ഡ് പോയിന്റ് സെന്റര്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്റ്റര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ്, എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ തോമസ് മുത്തൂറ്റ്, മുത്തൂറ്റ് പ്രെഷ്യസ് മെറ്റല്‍സ് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേയൂര്‍ ഷാ, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സഞ്ജീവ് ശുക്ല എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

2015-ല്‍ കോയമ്പത്തൂരില്‍ ആദ്യ ഡോള്‍ഡ് പോയിന്റ് സെന്റര്‍ തുറന്ന മുത്തൂറ്റ് എക്‌സിമാണ് സംഘടിത മേഖലയില്‍ ആദ്യമായി ഗോള്‍ഡ് റീസൈക്ലിംഗ് സെന്ററിന് തുടക്കമിട്ടത്. അഹമ്മദാബാദ്, ബെംഗളൂരൂ, ചെന്നൈ, ഡെല്‍ഹി, കൊല്‍ക്കത്ത, ലുധിയാന, മധുര, മുംബൈ, വിജയവാഡ, ബെഹ്‌റാംപൂര്‍ എന്നിവിടങ്ങളിലും പിന്നീട് സെന്ററുകളാരംഭിച്ചു. വീടുകളിലെത്തി പഴയ സ്വര്‍ണം ശേഖരിക്കുന്നതിനുള്ള സംവിധാനത്തോടുകൂടിയ മൊബീല്‍ മുത്തൂറ്റ് ഗോള്‍ഡ് പോയിന്റും മുംബൈയിലാരംഭിച്ചിട്ടുണ്ട്.

സ്വര്‍ണം ഇറക്കുമതി കുറക്കാന്‍ സഹായകമാണ് പഴയ സ്വര്‍ണാഭരണങ്ങള്‍ ശേഖരിച്ച് പുനപ്രവര്‍ത്തനം നടത്തി ശുദ്ധീകരിച്ച് ബാറുകളാക്കി വിപണിയില്‍ ലഭ്യമാക്കുന്ന സംവിധാനമെന്ന് തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. വിദേശനാണ്യം ലാഭിച്ച് രാജ്യത്തിന്റെ കറന്റ് എക്കൗണ്ട് കമ്മി കുറക്കാന്‍ ഇത് സാധിക്കുന്നു. പ്രതിശീര്‍ഷ സ്വര്‍ണ ഉപഭോഗത്തില്‍ രാജ്യത്ത് ഒന്നാമത് നില്‍ക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഈ സംരംഭം ചില്ലറ വിപണന മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് തോമസ് ജോര്‍ജ് മുത്തൂറ്റ് അഭിപ്രായപ്പെട്ടു.

എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ ഉപയോക്താവിന് പരമാവധി മൂല്യം ഉറപ്പാക്കി ഗോള്‍ഡ് റീസൈക്ലിംഗ് ബിസിനസില്‍ ആദ്യ ചുവടുവെപ്പ്് നടത്താന്‍ കഴിഞ്ഞതില്‍ മുത്തൂറ്റ് ഗോള്‍ഡ് പോയിന്റിന് അഭിമാനമുണ്ടെന്ന് മുത്തൂറ്റ് പ്രെഷ്യസ് മെറ്റല്‍സ് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേയൂര്‍ ഷാ പറഞ്ഞു.

Comments

comments

Categories: Business & Economy