ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ബിസിനസിന് പ്രമുഖ കമ്പനികള്‍

ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ബിസിനസിന് പ്രമുഖ കമ്പനികള്‍

ടോക്കിയോ: ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, ഇന്റര്‍നെറ്റ് കമ്പനിയായ യാഹു ജപ്പാന്‍ കോര്‍പ്, റീട്ടെയ്ല്‍ സ്റ്റോര്‍ കമ്പനിയായ എയോണ്‍ കോര്‍പ് എന്നിവര്‍ സംയുക്തമായി ഓണ്‍ലൈന്‍ റീട്ടെയ്ല്‍ കമ്പനി ആരംഭിക്കാന്‍ പദ്ധതിയിടുന്നു. ഭക്ഷണം, വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാക്കാനാണ് പദ്ധതി. യാഹുവിനും ഏയോണിനും നിലവില്‍ സ്വന്തമായി റീട്ടെയ്ല്‍ വെബ്‌സൈറ്റുകളുണ്ട്.

സഹകരണത്തിന്റെ ഭാഗമായി എയോണ്‍ സ്‌റ്റോറുകളിലേക്ക് ജീവനക്കാര്‍ക്ക് പകരം ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്ന റോബോട്ടിക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധരെ സോഫ്റ്റ്ബാങ്ക് ലഭ്യമാക്കും. ജാപ്പനീസ് വിപണിയിലെ പ്രധാന എതിരാളികളായ യുഎസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഡോട്ട് കോമിന് സമാനമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് ഇവര്‍ വിഭാവന ചെയ്തിരിക്കുന്നത്. ആമസോണ്‍ ജപ്പാനിലെ പ്രവര്‍ത്തനം അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു.

Comments

comments

Categories: Business & Economy