4ജി വഴിമാറുന്നു ; ഇനി ആക്റ്റിവ 5ജി യുടെ കാലം

4ജി വഴിമാറുന്നു ; ഇനി ആക്റ്റിവ 5ജി യുടെ കാലം

ഹോണ്ട ആക്റ്റിവ 5ജി അനാവരണം ചെയ്തു

ഗ്രേറ്റര്‍ നോയ്ഡ : ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ‘ആക്റ്റിവ 5ജി’ അനാവരണം ചെയ്തു. ആക്റ്റിവ 4ജി വഴിമാറുകയാണ്. ഇനി ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍ ആക്റ്റിവ 5ജി യുടെ കാലമായിരിക്കും. സ്‌കൂട്ടറിന്റെ വില ഹോണ്ട ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടില്ല. ആക്റ്റിവ 4ജിയില്‍നിന്ന് 5ജി യിലെത്തുമ്പോള്‍ പരിഷ്‌കാരങ്ങള്‍ അനവധിയാണ്. പൊസിഷന്‍ ലാംപ് സഹിതം ഓള്‍-എല്‍ഇഡി ഹെഡ്‌ലാംപാണ് ഇവയില്‍ പ്രധാനം. കഴിഞ്ഞ വര്‍ഷം ഗ്രേസിയയിലാണ് ഹോണ്ട ഈ ഫീച്ചര്‍ ആദ്യം അവതരിപ്പിച്ചത്. ഇപ്പോള്‍ ഫഌഗ്ഷിപ്പ് സ്‌കൂട്ടറിനും നല്‍കി. രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ 2018 ഹോണ്ട ആക്റ്റിവ 5ജി ലഭിക്കും. അതേസമയം സ്‌റ്റൈലിംഗില്‍ ചില മാറ്റങ്ങള്‍ കാണാം.

ഹോണ്ട ആക്റ്റിവ 5ജി കാലത്ത് പുതിയ ഡീലക്‌സ് വേരിയന്റ് കൂടി വിപണിയില്‍ ലഭ്യമായിരിക്കും. ഈ വേരിയന്റില്‍ കൂടുതല്‍ ഫീച്ചറുകള്‍ കാണാം. ഡീലക്‌സ് വേരിയന്റിന്റെ സ്റ്റൈലിംഗില്‍ മാറ്റമില്ലെങ്കിലും ക്രോം ഇന്‍സെര്‍ട്ടുകള്‍ക്ക് കുറവുണ്ടാകില്ല. ചെറിയ ക്യാരി ബാഗുകള്‍ക്കായി പുതിയ ഫ്രണ്ട് ഹുക്ക് നല്‍കിയിട്ടുണ്ട്. മഫഌറിന് എക്‌സ്ട്രാ പ്രൊട്ടക്റ്റര്‍ ലഭിച്ചു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലും ഹോണ്ട കൈവെച്ചു. സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ഇക്കോ ഓപ്ഷന്‍സ് എന്നിവയാണ് ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രേസിയയിലേതുപോലെ സീറ്റ് ഓപ്പണര്‍ സ്വിച്ച് സഹിതം 4-ഇന്‍-1 ഹുക്ക്, റീട്രാക്റ്റബിള്‍ റിയര്‍ ഹുക്ക് എന്നിവയും നല്‍കി. ഡാസ്സ്ല്‍ യെല്ലോ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ് എന്നിവയാണ് പുതിയ നിറങ്ങള്‍.

പുതിയ ഡീലക്‌സ് വേരിയന്റ് കൂടി വിപണിയില്‍ ലഭ്യമായിരിക്കും. ഡാസ്സ്ല്‍ യെല്ലോ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ് എന്നിവയാണ് പുതിയ നിറങ്ങള്‍

മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. 109 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് 2018 ഹോണ്ട ആക്റ്റിവ 5ജി ഉപയോഗിക്കുന്നത്. 8 ബിഎച്ച്പി കരുത്തും 9 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുംവിധം ഈ എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. സിവിടിയാണ് ട്രാന്‍സ്മിഷന്‍. കഴിഞ്ഞ വര്‍ഷം മുതല്‍ സ്‌കൂട്ടര്‍ ബിഎസ്-4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുസരിക്കുന്നുണ്ട്. ആക്റ്റിവ 5ജി യുടെ വില്‍പ്പന അടുത്ത മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Auto