ശീതകാല ഒളിമ്പിക്‌സിന് കൊടിയുയരുമ്പോള്‍

ശീതകാല ഒളിമ്പിക്‌സിന് കൊടിയുയരുമ്പോള്‍

റഷ്യന്‍ ഉത്തേജക മരുന്ന് വിവാദത്തിന്റെ കരിനിഴലുകള്‍ക്കിടയിലാണ് ശൈത്യകാല ഒളിമ്പിക്‌സിന് കാഹളം ഉയരുന്നത്

ഒളിമ്പിക്‌സ് എന്ന കായിക മാമാങ്കം വിവാദങ്ങളുടെയും രാഷ്ട്രീയ, നയതന്ത്ര വിഷയങ്ങളുടെയും ചര്‍ച്ചാ വേദിയാകുക പതിവാണ്. ദക്ഷിണ കൊറിയയിലെ പ്യോംഗ്ചാംഗ് നാളെ മുതല്‍ അരങ്ങൊരുക്കുന്ന ശൈത്യകാല ഒളിമ്പിക്‌സും അതില്‍ നിന്ന് വിഭിന്നമല്ല. ലോക കായിക രംഗത്തെ പിടിച്ചുകുലുക്കിയ റഷ്യന്‍ ഉത്തേജക മരുന്ന് വിവാദത്തിന്റെ കരിനിഴലുകള്‍ക്കിടയിലാണ് ശൈത്യകാല ഒളിമ്പിക്‌സിന് കാഹളം ഉയരുന്നത്. കടുത്ത നയതന്ത്ര പ്രശ്‌നങ്ങള്‍ക്കിടയിലും ഉത്തര- ദക്ഷിണ കൊറിയകള്‍ കൈകോര്‍ക്കുന്നുവെന്ന പ്രത്യേകതയും പ്യോംഗ്ചാംഗ് ഒളിമ്പിക്‌സിനുണ്ട്.

2014 ല്‍ റഷ്യയിലെ സോച്ചിയില്‍ നടന്ന ഒളിമ്പിക്‌സില്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ആതിഥേയ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നതായിരുന്നു കായിക രംഗത്തെ ഞെട്ടിച്ച ആരോപണം. തുടര്‍ന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) റഷ്യക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഉത്തേജക വിരുദ്ധ നിയമങ്ങളില്‍ റഷ്യ കൃത്രിമം കാട്ടിയെന്ന് മുന്‍ സ്വിസ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റും ഐഒസിയുടെ ഡിസിപ്ലിനറി കമ്മീഷന്‍ തലവനുമായ സാമുവേല്‍ ഷിമിഡ് കണ്ടെത്തിയിരുന്നു. എന്നാല്‍ റഷ്യയെപ്പോലുള്ള ഒരു വലിയ കായികശക്തിയെ കടുത്ത ശിക്ഷകള്‍ക്ക് വിധേയമാക്കാനുള്ള ധൈര്യം ഐഒസിക്ക് ഇല്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ആതിഥേയരായ ദക്ഷിണ കൊറിയയും അയല്‍ക്കാരായ ഉത്തര കൊറിയയും തമ്മിലെ സൗഹൃദത്തിന് വേദിയാകുന്നുവെന്നതും ശൈത്യകാല ഒളിമ്പിക്‌സിനെ വേറിട്ടതാക്കുന്ന പ്രധാന വസ്തുത തന്നെയാണ്. ഉദ്ഘാടന ചടങ്ങില്‍ ഐക്യ കൊറിയയുടെ പതാകയ്ക്കു കീഴിലായിരിക്കും ഇരു രാജ്യങ്ങളിലെയുംതാരങ്ങളും ഒഫീഷ്യല്‍സും അണിനിരക്കുക

ഒളിംപിക് അത്‌ലറ്റ് ഫ്രം റഷ്യ (ഒഎആര്‍) എന്ന ബാനറില്‍ പ്യോംഗ്ചാംഗ് ഗെയിംസില്‍ പങ്കെടുക്കാന്‍ 169 താരങ്ങളെ ഐഒസി ക്ഷണിച്ചിട്ടുണ്ട്. അവരില്‍ 80 ശതമാനം പേരും സോച്ചിയില്‍ മത്സരിക്കാത്തവരാണെന്ന് ഐഒസി പറയുന്നു. ഒഴിവാക്കേണ്ടവരെ ശ്രദ്ധാപൂര്‍വം ഒഴിവാക്കിയിട്ടുണ്ടെന്നും ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഐഒസിയുടെ പ്രഖ്യാപനങ്ങള്‍ പലതും മറ്റു രാജ്യങ്ങള്‍ ഗൗരവമായെടുത്തിട്ടില്ല. റഷ്യയെ മാറ്റിനിര്‍ത്തിയെങ്കിലും ഒഎആര്‍ ഇത്തവണത്തെ ശീതകാല ഒളിമ്പിക്‌സിലെ ഏറ്റവും വലിയ സംഘങ്ങളിലൊന്നാണ്. ഗെയിംസിനിടെ നിബന്ധനകള്‍ പാലിച്ചാല്‍ സമാപന ചടങ്ങില്‍ സ്വന്തം പതാകയ്ക്കു കീഴില്‍ മാര്‍ച്ച് ചെയ്യാന്‍ റഷ്യന്‍ താരങ്ങളെ അനുവദിക്കുകയും ചെയ്യും. ഇതു തന്നെ ഐഒസി നടപടികളുടെ പ്രാധാന്യം ഏറെക്കുറെ നഷ്ടപ്പെടുത്തുന്നു.

2014ലെ സോച്ചി ഒളിമ്പിക്‌സില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന ആരോപണത്തിന് വിധേയമായ 28 കായികതാരങ്ങളെ ആജീവനാന്തകാലത്തേക്ക് വിലക്കിയ ഐഒസിയുടെ നടപടി സ്വിറ്റ്‌സര്‍ലന്‍ഡിലെ രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതി കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. ഇതിലെ നിരാശയിലാണ് ഐഒസി. അതേസമയം, ആതിഥേയരായ ദക്ഷിണ കൊറിയയും അയല്‍ക്കാരായ ഉത്തര കൊറിയയും തമ്മിലെ സൗഹൃദത്തിന് വേദിയാകുന്നുവെന്നതും ശൈത്യകാല ഒളിമ്പിക്‌സിനെ വേറിട്ടതാക്കുന്ന പ്രധാന വസ്തുത തന്നെയാണ്. ഉദ്ഘാടന ചടങ്ങില്‍ ഐക്യ കൊറിയയുടെ പതാകയ്ക്കു കീഴിലായിരിക്കും ഇരു രാജ്യങ്ങളിലെയുംതാരങ്ങളും ഒഫീഷ്യല്‍സും അണിനിരക്കുക.

ലൂജ് താരം ശിവകേശവന്‍, സ്‌കീയര്‍ ജഗദീഷ് സിംഗ് എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ശീതകാല ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കും. കേശവന്റെ ആറാമത് ഒളിമ്പിക്‌സാണിത്

കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ക്കിടയിലാണ് വലിയ കായിക മേളയുടെ വേദിയില്‍ രണ്ടു രാഷ്ട്രങ്ങളും ഊഷ്മളത പങ്കിടാന്‍ തീരുമാനിച്ചത്. മൂന്ന് കായിക ഇനങ്ങളിലെ അഞ്ച് വിഭാഗങ്ങളിലായി 22 അത്‌ലറ്റുകളെ ഉത്തര കൊറിയ അയയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനു പുറമേ നൂറുകണക്കിന് പ്രതിനിധികളും ചിയര്‍ലീഡര്‍മാരും അവരുടെ സംഘത്തിലുണ്ടാവും. വനിതകളുടെ ഐസ് ഹോക്കിയില്‍ സംയുക്ത ടീമിനെ ഇറക്കാനും തീരുമാനമായിട്ടുണ്ട്. പരസ്പരം ശത്രുത വച്ചുപുലര്‍ത്തുന്ന ഉത്തര- ദക്ഷിണ കൊറിയകളുടെ സൗഹാര്‍ദ്ദ ശ്രമം തന്നെയാണ് ഈ ഗെയിംസിലെ ഏറ്റവും വലിയ സവിശേഷത. കായികതാരങ്ങള്‍ എത്രത്തോളം ഒരുമിച്ചുനില്‍ക്കുന്നുവെന്നതിനെ അനുസരിച്ചിരിക്കും ഈ പരിശ്രമത്തിന്റെ ഫലപ്രാപ്തി.

ലൂജ് താരം ശിവകേശവന്‍, സ്‌കീയര്‍ ജഗദീഷ് സിംഗ് എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ശീതകാല ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കും. കേശവന്റെ ആറാമത് ഒളിമ്പിക്‌സാണിത്. ഈ ഗെയിംസോടുകൂടി അദ്ദേഹം ഒളിമ്പിക് വേദി വിട്ടേക്കും. ജഗദീഷ് സിംഗിന് ഒൡമ്പിക്‌സ് അരങ്ങേറ്റമാണ്.

Comments

comments

Categories: Slider, Sports