ന്യൂ-ജെന്‍ സ്വിഫ്റ്റ് അവതരിച്ചു

ന്യൂ-ജെന്‍ സ്വിഫ്റ്റ് അവതരിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 4.99 ലക്ഷം മുതല്‍ 7.96 ലക്ഷം രൂപ വരെ

ഗ്രേറ്റര്‍ നോയ്ഡ : മൂന്നാം തലമുറ സ്വിഫ്റ്റ് മാരുതി സുസുകി അവതരിപ്പിച്ചു. 4.99 ലക്ഷം രൂപയിലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില തുടങ്ങുന്നത്. ടോപ് വേരിയന്റിന് 7.96 ലക്ഷം രൂപയാണ് വില. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ സ്വിഫ്റ്റ് ലഭിക്കും. സ്വിഫ്റ്റിന്റെ പുതിയ അവതാരത്തില്‍ ഇതാദ്യമായി ഡീസല്‍ ഓട്ടോമാറ്റിക് എന്ന ഓപ്ഷന്‍ നല്‍കി. പുതിയ സ്വിഫ്റ്റിന്റെ ഡെലിവറി ഈ മാസം തന്നെ തുടങ്ങും. ആറ് മുതല്‍ എട്ട് ആഴ്ച്ച വരെയാണ് കാര്‍ ആവശ്യപ്പെടുന്ന വെയ്റ്റിംഗ് പിരീഡ്.

മുന്‍ഗാമിയില്‍നിന്ന് പൂര്‍ണ്ണമായും വിടുതല്‍ പ്രഖ്യാപിച്ചാണ് ഓള്‍-ന്യൂ മാരുതി സുസുകി സ്വിഫ്റ്റ് ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. പുതിയതും ഭാരം കുറഞ്ഞതുമായ ഹാര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുതിയ സ്വിഫ്റ്റ് നിര്‍മ്മിച്ചത്. കരുത്തുറ്റതും കൂടുതല്‍ ദൃഢതയേറിയതുമായ ഹാച്ച്ബാക്ക് നിര്‍മ്മിക്കുന്നതിന് പുതിയ ഷാസി സഹായിച്ചു. ഡിസൈന്‍ പൂര്‍ണ്ണമായും പുതിയതാണ്. വലിയ ഗ്രില്ല്, ബഗ്-ലൈക്ക് ഹെഡ്‌ലാംപുകള്‍, പ്രൊജക്റ്റര്‍ ലെന്‍സുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍ എന്നിവ കാണാം. ഡയമണ്ട് കട്ട് അലോയ് വീലുകളും എല്‍ഇഡി ടെയ്ല്‍ലൈറ്റുകളും കൂടി ചേര്‍ന്നതോടെ കാര്‍ പുതിയ ലുക്ക് കൈവരിച്ചു.

ഇതാദ്യമായി ഡീസല്‍ ഓട്ടോമാറ്റിക് എന്ന ഓപ്ഷനിലും സ്വിഫ്റ്റ് ലഭിക്കും. ഡെലിവറി ഈ മാസം തുടങ്ങും. ആറ് മുതല്‍ എട്ട് ആഴ്ച്ച വരെയാണ് വെയ്റ്റിംഗ് പിരീഡ്

കാബിനില്‍ കാണുന്ന ഡുവല്‍-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പ്രീമിയം ലുക്ക് സമ്മാനിക്കുന്നു. ഫഌറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലാണ് ലഭിച്ചിരിക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന ‘സ്മാര്‍ട്ട്‌പ്ലേ’ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചു. ടോപ് വേരിയന്റുകളില്‍ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ നല്‍കിയിട്ടുണ്ട്.

പിന്‍ നിര സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് മുന്‍ തലമുറ സ്വിഫ്റ്റിനേക്കാള്‍ കൂടുതല്‍ ലെഗ്‌റൂം ലഭിക്കും. വീതിയേറിയ ബോഡിയും വീല്‍ബേസിന്റെ നീളക്കൂടുതലുമാണ് കാരണം. ബൂട്ട് കപാസിറ്റിയും വര്‍ധിച്ചു. ഇപ്പോള്‍ 268 ലിറ്റര്‍ വരുന്ന ലഗേജുകള്‍ സൂക്ഷിക്കാം.

പിന്‍ സീറ്റുകളില്‍ ഇരിക്കുന്നവര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ ലെഗ്‌റൂം ലഭിക്കും. ബൂട്ടില്‍ ഇനി 268 ലിറ്റര്‍ വരുന്ന ലഗേജുകള്‍ സൂക്ഷിക്കാം

പവര്‍ട്രെയ്‌നുകളില്‍ മാറ്റമില്ല. 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിന്‍ മുമ്പത്തേപോലെ 82 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ ഡിഡിഐഎസ് ഡീസല്‍ എന്‍ജിനും മാറ്റമില്ല. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്, ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) എന്നിവയാണ് ഓപ്ഷനുകള്‍.

Comments

comments

Categories: Auto