മഹീന്ദ്ര ടിയുവി സ്റ്റിംഗര്‍ കണ്‍വെര്‍ട്ടിബിള്‍ എസ്‌യുവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

മഹീന്ദ്ര ടിയുവി സ്റ്റിംഗര്‍ കണ്‍വെര്‍ട്ടിബിള്‍ എസ്‌യുവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

സബ്-4 മീറ്റര്‍ എസ്‌യുവിയായ മഹീന്ദ്ര ടിയുവി 300 അടിസ്ഥാനമാക്കിയുള്ളതാണ് ടിയുവി സ്റ്റിംഗര്‍

ഗ്രേറ്റര്‍ നോയ്ഡ : മഹീന്ദ്ര ടിയുവി സ്റ്റിംഗര്‍ കണ്‍വെര്‍ട്ടിബിള്‍ എസ്‌യുവി കണ്‍സെപ്റ്റ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. സബ്-4 മീറ്റര്‍ എസ്‌യുവിയായ മഹീന്ദ്ര ടിയുവി 300 അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ റഗ്ഗ്ഡ്, സ്റ്റൈലിഷ് എസ്‌യുവി കണ്‍സെപ്റ്റായ ടിയുവി സ്റ്റിംഗര്‍. കണ്‍സെപ്റ്റ് വാഹനം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുതുടങ്ങുമോയെന്ന് കമ്പനി വ്യക്തമാക്കിയില്ല. എന്നാല്‍ ഹോണ്ട ഡബ്ല്യുആര്‍-വി, റെനോ കാപ്ചര്‍, പുതിയ ഫോഡ് ഫ്രീസ്റ്റൈല്‍ എന്നിവ കളംനിറഞ്ഞ് കളിക്കുമ്പോള്‍ ടിയുവി സ്റ്റിംഗര്‍ പ്രൊഡക്ഷന്‍ ലൈനിലെത്തിക്കാതെ മഹീന്ദ്രയ്ക്ക് നിവൃത്തിയില്ലെന്ന് വരും.

അര്‍ബെയ്ന്‍, റഗ്ഗ്ഡ് അപ്പിയറന്‍സാണ് മഹീന്ദ്ര ടിയുവി സ്റ്റിംഗര്‍ കണ്‍വെര്‍ട്ടിബിള്‍ എസ്‌യുവി കണ്‍സെപ്റ്റ് കാഴ്ച്ചവെയ്ക്കുന്നത്. വാഹനത്തില്‍ ഉയര്‍ന്ന സുരക്ഷാ ഫീച്ചറുകള്‍ കാണുമെന്ന് മഹീന്ദ്ര ഉറപ്പുപറയുന്നു. എസ്‌യുവി കണ്‍സെപ്റ്റിന്റെ മുന്നില്‍ വലിയ ക്രോം ഗ്രില്ല് നല്‍കിയിരിക്കുന്നു. മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകള്‍, ബോഡി ക്ലാഡിംഗ് എന്നിവ കാണാം. സ്‌റ്റൈലിഷ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, കണ്ടംപററി എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ എന്നിവയും ലഭിച്ചു.

പുഷ് സീറ്റുകള്‍, സ്മാര്‍ട്ട് ഡിസൈന്‍, ഉയര്‍ന്ന സീറ്റിംഗ് പൊസിഷന്‍ എന്നിവയാണ് പ്രീമിയം കാബിന്റെ വിശേഷങ്ങള്‍

പുഷ് സീറ്റുകള്‍, സ്മാര്‍ട്ട് ഡിസൈന്‍, ഉയര്‍ന്ന സീറ്റിംഗ് പൊസിഷന്‍ എന്നിവയാണ് പ്രീമിയം കാബിന്റെ വിശേഷങ്ങള്‍. ലെഗ് റൂം, ഹെഡ്‌റൂം എന്നിവ യഥേഷ്ടമാണ്. ഡാഷ്‌ബോര്‍ഡ് സര്‍വ്വസജ്ജമാണ്. മഹീന്ദ്ര കണക്റ്റിവിറ്റി ടെക് സഹിതം സ്മാര്‍ട്ട് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കാണാം. ഹുഡിന് കീഴില്‍ 2.2 ലിറ്റര്‍ എംഹോക് എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 140 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറപ്പെടുവിക്കും.

Comments

comments

Categories: Auto