ഇതാ മികച്ച അഞ്ച് അറബ് ഓഹരി വിപണികള്‍

ഇതാ മികച്ച അഞ്ച് അറബ് ഓഹരി വിപണികള്‍

ഈ അഞ്ച് ഓഹരി വിപണികളുടെയും കൂടി മൊത്തം വിപണി മൂല്യം 843.60 ബില്ല്യണ്‍ ഡോളറാണ്

സൗദിയുടെ ഓഹരി വിപണി തദാവുള്‍ ആണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അറബ് ഓഹരി വിപണി. 450.6 ബില്ല്യണ്‍ ഡോളറാണ് ഇതിന്റെ മൂല്യം കല്‍പ്പിക്കപ്പെടുന്നത്. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചാണ് രണ്ടാമതുള്ളത്. മൂല്യം 125.4 ബില്ല്യണ്‍ഡ ഡോളര്‍. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നതാകട്ടെ ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്. ഇതിന്റെ മൂല്യം 107.3 ബില്ല്യണ്‍ ഡോളറാണ്.

നാലാം സ്ഥാനത്ത് നില്‍ക്കുന്നത് കുവൈറ്റിലെ ബൗര്‍സയാണ്. 93.1 ബില്ല്യണ്‍ ഡോളറാണ് ഈ വിപണിയുടെ മൂല്യം. അഞ്ചാംസ്ഥാനത്തുള്ളത് കാസാബ്ലന്‍സ് സ്‌റ്റോക് എക്‌സ്‌ചേഞ്ചാണ്, വിപണി മൂല്യം 67.2 ബില്ല്യണ്‍ ഡോളര്‍. മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്റെ അടിസ്ഥാനത്തില്‍ സാബിക് ആണ് തദാവുളില്‍ മുന്നിട്ട് നില്‍ക്കുന്നത്. 2017 അവസാനത്തോട് കൂടി 81.6 ബില്ല്യണ്‍ ഡോളറാണ് ഇതിന് കല്‍പ്പിക്കപ്പെട്ടത്.

സൗദിയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഐപിഒ(പ്രഥമ ഓഹരി വില്‍പ്പന) നടക്കുന്നതോടു കൂടി തദാവുളിന്റെ വിപണിമൂല്യത്തില്‍ വന്‍കുതിപ്പ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ലോകത്തെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പനയാകും സൗദി അരാംകോയുടേത് എന്നാണ് വിലയിരുത്തല്‍. രണ്ട് ട്രില്ല്യണ്‍ ഡോളര്‍ മൂല്യമാകും ലിസ്റ്റ് ചെയ്യുന്ന സമയത്ത് മിക്കവാറും സൗദി അരാംകോയ്ക്കുണ്ടാകുക. അഞ്ച് ശതമാനം ഓഹരികളാണ് സൗദിയുടെ എണ്ണ ഭീമന്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.

Comments

comments

Categories: Arabia

Related Articles