സൗദിയില്‍ പുതിയ ഹോഴ്‌സ് റേസിംഗ് ചാമ്പ്യന്‍ഷിപ്പ് വരുന്നു

സൗദിയില്‍ പുതിയ ഹോഴ്‌സ് റേസിംഗ് ചാമ്പ്യന്‍ഷിപ്പ് വരുന്നു

റിയാദ്: വരുമാനസ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പുതിയ സാധ്യതകള്‍ തേടുകയാണ് സൗദി അറേബ്യ. ഇപ്പോഴിതാ പുതിയ ഹോഴ്‌സ് റേസിംഗ് ചാമ്പ്യന്‍ഷിപ്പും സൗദിയില്‍ വരുന്നു. കിംഗ് അബ്ദുള്ളസീസ് ഹോഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഏകദേശം 17 ദശലക്ഷം ഡോളറിന്റെ സമ്മാനങ്ങളാണുണ്ടാകുക.

ഹോഴ്‌സ് ചാമ്പ്യന്‍ഷിപ്പുകളിലെ സമ്പന്ന ഇവന്റുകളിലൊന്നായി ഇത് മാറുമെന്നതില്‍ തര്‍ക്കമില്ലെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. കെന്റക്കി ഡര്‍ബിയെ കവച്ചുവെക്കുന്നതാകും സൗദിയുടെ ഹോഴ്‌സ് റേസിംഗ് എന്നാണ് വിലയിരുത്തല്‍. യുഎസ്, യുകെ, ജപ്പാന്‍ തടുങ്ങിയ രാജ്യങ്ങളില്‍ നിന്നായി മത്സരത്തിന് ആളുകളെത്തുമെന്നാണ് പ്രതീക്ഷ. സര്‍ക്കാരിന് കീഴിലുള്ള ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

എന്നാല്‍ എപ്പോഴായിരിക്കും ആദ്യ ചാമ്പ്യന്‍ഷിപ്പ് എന്ന കാര്യം അതോറിറ്റി പുറത്തുവിട്ടിട്ടില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ടൂറിസം, സ്‌പോര്‍ട്‌സ് തുടങ്ങി വിവിധ മേഖലകളില്‍ വലിയ പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ. ഇതിന്റെ ഭാഗമായിട്ടാണ് വിവിധ മേഖലകളില്‍ ഇത്തരത്തിലുള്ള നൂതനാത്മകമായ പദ്ധതികള്‍ വരുന്നത്.

ഉദാരവല്‍ക്കൃതമായ ഒരു ആധുനിക ആവാസ വ്യവസ്ഥ സൗദിയില്‍ സൃഷ്ടിക്കുകയാണ് കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ലക്ഷ്യമിടുന്നത്. കൂടുതല്‍ ഊര്‍ജ്ജസ്വലമായി അദ്ദേഹം കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. ഇതിന്റെ ഭാഗമായാണ് ഹോഴ്‌സ് ചാമ്പ്യന്‍ഷിപ്പും നിലവില്‍ വരുന്നത്.

പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് ലോകത്തെ അത്യപൂര്‍വ നഗരമായ നിയോം വിഭാവനം ചെയ്തിരിക്കുന്നു. 500 ബില്ല്യണ്‍ ഡോളറിന്റേതാണ് ഈ വമ്പന്‍ പദ്ധതി. പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായിട്ടാണ് നഗരം പ്രവര്‍ത്തിക്കുക. സോഫ്റ്റ്ബാങ്ക് ഉള്‍പ്പടെയുള്ള വമ്പന്‍ കമ്പനികള്‍ ഇതില്‍ നിക്ഷേപം നടത്തുന്നുമുണ്ട്.

 

Comments

comments

Categories: Arabia

Related Articles